
സ്റ്റാർ, പ്യാർ പ്രേമ കല്യാണം എന്നീ ചിത്രങ്ങളുടെ സംവിധായകൻ എലൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്യാർ പ്രേമ കല്യാണം ട്രെയിലർ എത്തി. എലൻ തന്നെയാണ് സംവിധാനവും. സാൻവേ മേഘ്‌നയാണ് നായിക. ആഗസ്റ്റ് 21ന് നെറ്റ് ഫ്ളിക്സിലൂടെ നേരിട്ട് റിലീസ് ചെയ്യും. വിവാഹശേഷം വീടുവിട്ടുപോകാൻ വിസമ്മതിക്കുന്ന ഭാര്യയുടെ വീട്ടിലേക്ക് ഭർത്താവ് താമസിക്കാൻ എത്തുന്നതും തുടർന്ന് അയാൾ നേരിടേണ്ടിവരുന്ന ദുരവസ്ഥകളുമാണ് ഈ റെമാന്റിക് കോമഡി എന്റർടെയ്‌നറിന്റെ പ്രമേയം.
രാധിക ശരത് കുമാർ, യോഗിബാബു, എം.എസ്. ഭാസ്കർ, ഗീത കൈലാസ്, ഇളങ്കോ കുമാരവേൽ, സെന്തിൽ, മാരൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. യുവൻ ശങ്കർരാജ സംഗീതം ഒരുക്കുന്നു. റൈസ് ഈസ്റ്റ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ശ്രീനിധിസാഗർ ആണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |