SignIn
Kerala Kaumudi Online
Saturday, 07 November 2026 12.36 AM IST

'രാമായണത്തിന്റെ വ്യാജ പതിപ്പുകളുള്ള ലിങ്കുകളും വീഡിയോകളും നീക്കം ചെയ്യണം'

ramayana

രൺബീർ കപൂർ,​ സായ് പല്ലവി,​ യാഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ച രാമായണം തിയേറ്ററുകളിൽ ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ്. ഇപ്പോഴതെ പകർപ്പകാശ ലംഘനത്തിൽ കോടതിയെ സമീപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സിനിമയുടെ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിന് ഹൈക്കോടതി വെള്ളിയാഴ്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ചിത്രത്തിവ്റെ കോപ്പിറൈറ്റ് അവകാശികളായ ഗോഡ് പവർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ‌് നൽകിയ പരാതിയിൽ പൈറേറ്റഡ് ലിങ്കുകളും അനധികൃത ഉള്ളടക്കങ്ങളും നീക്കം ചെയ്യണമെന്ന് കോടതി ഇന്റർനേറ്റ് സ,​േവന ദാതാക്കളോടും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളോടും ആവശ്യപ്പെട്ടു.


വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സിനിമയുടെ പൈറേറ്റഡ് ക്ലിപ്പുകളും കോപ്പികളും പ്രത്യക്ഷപ്പെടാൻ തുടങ്ങിയതിനെ തുടർന്നാണ് നിർമ്മാതാക്കൾ കോടതിയെ സമീപിച്ചത്. ചിത്രം റിലീസ് ചെയ്തതതിന് ശേഷം നിരവദി പ്ലാറ്റ്‌ഫോമുകളിൽ അനധിൃത ഉള്ളടക്കം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAYANA, RAMAYANA MOVIE CLIPPING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY