SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.42 PM IST

'ആരും അറിയരുതെന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു'; പരിക്കിനെക്കുറിച്ച് രശ്‌മിക മന്ദാന

rashmika-mandanna
രശ്മിക മന്ദാന

തന്റെ പുതിയ സിനിമയായ മൈസയുടെ ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇപ്പോഴിതാ തന്റെ പരിക്കിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. അപകടത്തെത്തുടർന്ന് ചിത്രീകരണം ഉടൻ നിർത്തിവയ്ക്കുകയും നടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആറ് ആഴ്ചത്തെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

നടിയുടെ വാക്കുകളിൽ നിന്ന്

പരിക്കുണ്ടാകുന്നത് കഷ്ടമാണ്. ആരും അറിയരുതെന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു. തുടർച്ചയായി ഇത് മൂന്നാമത്തെ പരിക്കാണ്. എന്റെ ശരീരത്തെ ഒരു യന്ത്രത്തെപ്പോലെയല്ല, ഒരു മനുഷ്യശരീരത്തെപ്പോലെ കൈകാര്യം ചെയ്യാൻ പഠിക്കേണ്ടിയിരിക്കുന്നു.

ഇടുപ്പിന്റെ ഇരുവശത്തും ഇടുപ്പിനെ കാലുമായി ബന്ധിപ്പിക്കുന്ന നാല് ടെൻഡണുകൾ (ഞരമ്പ്) ഉണ്ട്. എന്റെ വലതു ഇടുപ്പിലെ ആ ടെൻഡണുകളിലൊന്ന് വേർപെട്ടിരുന്നു. അത് വീണ്ടും ചേർന്നാൽ മാത്രമേ കാൽ മുകളിലേക്ക് ഉയർത്താൻ കഴിയുകയുള്ളൂ. മൈസയുടെ ഡാൻസ് ഷൂട്ടിനിടെയാണ് ഇത് സംഭവിച്ചത്. ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ആക്രമണാത്മകമായ സിനിമയാണിത്.

വേദനയുണ്ട്, പക്ഷേ അസഹനീയമായതല്ല. നിർബന്ധിത അവധിയിലാണെങ്കിലും പരാതിയില്ല. ഞാൻ ഒരുപാട് പസിലുകൾ ചെയ്യുന്നുണ്ട്. എനിക്കവ ഇത്ര നന്നായി ചെയ്യാൻ കഴിയുമെന്ന് അറിയില്ലായിരുന്നു. വണ്ണം കൂടാതിരിക്കാൻ ഞാൻ ശരിക്കും ശ്രമിക്കുന്നുണ്ട്. ഞാൻ നന്നായി വ്യായാമം ചെയ്യുകയും ഒരു മൃഗത്തെപ്പോലെ ഓടുകയും ചെയ്യുമായിരുന്നു. ഇപ്പോൾ എനിക്ക് കുറച്ച് നാളത്തേക്ക് വ്യായാമം ചെയ്യാനോ ഓടാനോ കഴിയില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ താമസിയാതെ അപ്‌ഡേറ്റ് ചെയ്യും.

English Summary

Actress Rashmika Mandanna sustained a serious injury during the dance shoot for her new film, 'Mysa'. She revealed on Instagram that a tendon connecting her right hip to her leg detached, marking her third recent injury. Filming was halted, and she was hospitalized, advised six weeks of rest. She emphasized treating her body as human, not a machine.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RASHMIKA MANDANNA, RASHMIKA MANDANNA INJURY, MYSAA, MYSAA MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY