SignIn
Kerala Kaumudi Online
Sunday, 19 July 2026 6.03 AM IST

മൂന്ന് പുരസ്കാരം നേടി ആർട്ടിക്കിൾ 370

s

ന്യൂഡൽഹി : മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ് ആദിത്യ സുഹാസ് ജംഭാലെ സംവിധാനം ചെയ്‌ത ആർട്ടിക്കിൾ 370 നേടിയത്. മികച്ച ചിത്രം. യാമി ഗൗതം മികച്ച നടിയും ശശ്വത് സച്ച്ദേവ് മികച്ച സംഗീത സംവിധായകനുമായി. 20 കോടി ചെലവിട്ട് നിർമ്മിച്ച സിനിമ 110 കോടിയാണ് കളക്ഷൻ നേടിയത്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കായി ഇറക്കിയ സിനിമയെന്ന് വ്യാപക വിമർശനമുയർന്നിരുന്നു. പ്രൊപ്പഗാൻഡ സിനിമയെന്ന് ഒരുവിഭാഗം ആരോപിച്ചു. സിനിമയിൽ കാശ്‌മീരിലെ ഭീകരതയും, വിഘടനവാദവും, പാകിസ്ഥാന്റെ കൈകടത്തലുകളും അടക്കം തുറന്നുകാട്ടി.

വീർ സവർക്കറിനും നേട്ടം

വി.ഡി. സവർക്കറിന്റെ ജീവിതം പ്രമേയമാക്കിയ സ്വാതന്ത്ര്യ വീർ സവർക്കറും ദേശീയ പുരസ്‌കാര പട്ടികയിൽ ഇടം പിടിച്ചു. സംവിധായകൻ രൺദീപ് ഹൂഡയെ മികച്ച നവാഗത സംവിധായകനായി. നിരവധി വെല്ലുവിളികൾ മറികടന്നാണ് സിനിമയെ വെള്ളിത്തിരയിലെത്തിച്ചതെന്ന് രൺദീപ് ഹൂഡ പ്രതികരിച്ചു. സവർക്കറുടെ ജീവിതം ആത്മാർത്ഥതയോടും സത്യസന്ധതയോടും കൂടി അവതരിപ്പിക്കേണ്ടതുണ്ടെന്ന വലിയ ഉത്തരവാദിത്വം തനിക്കുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA