SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.53 AM IST

കണ്ടവരൊന്നുമല്ല, മോഹൻലാലിനൊപ്പം എല്ലാവർഷവും യാത്രപോകുന്ന ആറ് ദമ്പതികൾ

READ ENGLISH VERSION
mohanlal

മോഹൻലാൽ എന്ന നടനെ കുറിച്ചോ വ്യക്തിയെ കുറിച്ചോ മലയാളിക്ക് ഒരുതരത്തിലുള്ള പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ല. 45 വർഷമായി മലയാളിയുടെ ശീലം തന്നെയാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ സിനിമകൾ, സിനിമയ‌്‌ക്കുള്ളിലെ വിശേഷങ്ങൾ, യാത്രകൾ, എഴുത്ത് തുടങ്ങിയവയെല്ലാം നമ്മൾ പലയാവർത്തി കണ്ടും കേട്ടും ആസ്വദിച്ചിരിക്കുന്നു. മകൻ പ്രണവ് മോഹൻലാലിലൂടെയും മറ്റൊരു തരത്തിൽ പ്രേക്ഷകർ മോഹൻലാലിന്റെ സാന്നിദ്ധ്യം അറിയുന്നുണ്ട്. പ്രണവിന്റെ ഏറ്റവും പുതിയ ചിത്രം വർഷങ്ങൾക്ക് ശേഷം കണ്ടവർക്ക് അത് മനസിലാകും.

ഇരുവരെ കുറിച്ച് പറയുമ്പോഴും അടുത്ത ചോദ്യം സ്വാഭാവികമായി എത്തുക സുചിത്ര മോഹൻലാലിലേക്കാണ്. പ്രണവിന്റെ ഓരോ സിനിമയും തിയേറ്ററിൽ എത്തി പ്രേക്ഷകർക്കൊപ്പം കണ്ട് അവരുടെ പൾസ് അറിയുന്ന സുചിത്രയെ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. 'വർഷങ്ങൾക്ക് ശേഷം' കാണാനും സുചിത്ര എത്തിയിരുന്നു. മകന്റെയും കൂട്ടുകാരുടെയും അഭിനയത്തിൽ വളരെ സന്തോഷവതിയുമായിരുന്നു സുചിത്ര.

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ ദീർഘമായ അഭിമുഖത്തിൽ സ്വകാര്യ ജീവിതത്തിലെ പല വിശേഷങ്ങളും സുചിത്ര മോഹൻലാൽ പങ്കുവയ‌്ക്കുകയാണ്. ലാലിനെ കുറിച്ചും മക്കളെ കുറിച്ചുമെല്ലാം അവർ ദീർഘമായി സംസാരിക്കുന്നുണ്ട്. അതിൽ എല്ലാവർഷവും ലാലിനൊപ്പം നടത്താറുള്ള യാത്രയെ കുറിച്ച് സുചിത്ര പറഞ്ഞത് ഇങ്ങനെയായിരുന്നു.

''ഞങ്ങൾക്കൊരു ഗ്രൂപ്പുണ്ട്. സിക്‌സ് കപ്പിൾസ്. കാലിക്കട്ടിലെ ബാബുച്ചായനും കുടുംബവും, മാധവൻ ജിയും അദ്ദേഹത്തിന്റെ വൈഫും ( കെ. മാധവൻ), അമേരിക്കയിലെ സുഹൃത്തായ മോഹൻരാജും ഭാര്യയും. ഞങ്ങൾ ഇത്രയും പേരും ഒരുമിച്ച് എല്ലാക്കൊല്ലവും ഒരുപ്രാവശ്യം എവിടേക്കെങ്കിലും പോകാറുണ്ട്. ഇതുകൂടാതെ ചേട്ടനും ഞാനും പിള്ളേരും യാത്രകൾ പോകാറുണ്ട്. ഇപ്പോൾ രണ്ടുവർഷമായി അതിന് കഴിയാറില്ല. എല്ലാവരുടേയും സമയം കൂടി ഒത്തുവരണമല്ലോ? പക്ഷേ പോയതെല്ലാം നല്ല ഓർമ്മകളാണ്''.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUCHITRA MOHANLAL, MOHANLAL, PRANAV MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY