SignIn
Kerala Kaumudi Online
Saturday, 19 September 2026 7.57 PM IST

മുഴുക്കുടിയനായി ജയസൂര്യ; 'വെള്ളം' ട്രെയിലർ പുറത്തുവിട്ടു, ചിത്രം 22ന് തിയേറ്ററിലെത്തും

vellam-movie

ജയസൂര്യയുടെ 'വെള്ളം' എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. ലോക്ക് ഡൗണിന് ശേഷം ആദ്യമായി തീയേറ്ററിൽ റിലീസ് ചെയ്യുന്ന മലയാള സിനിമയാണ് 'വെള്ളം'. ഈ മാസം 22നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മദ്യപാനിയായ ഒരാളുടെ യഥാർത്ഥ ജീവിതമാണ് സിനിമയാക്കിയിരിക്കുന്നത്.

ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെൻ- ജയസൂര്യ കുട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ
സംയുക്താ മേനോൻ, സിദ്ദിക്ക്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്‌നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്‌കർ, അധീഷ് ദാമോദർ, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്.മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഫ്രണ്ട്‌ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നിധീഷ് നടേരിയുടെയും ബി.കെ ഹരിനാരായണന്റെയും വരികൾക്ക് ബിജിപാലാണ് സംഗീതം നൽകിയത്. സെൻട്രൽ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VELLAM MOVIE, JAYASURYA, TRAILER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY