
ആഗോള കളക്ഷൻ 314 കോടി
മലയാള സിനിമയുടെ ചരിത്രത്തിൽ പുതുറെക്കോർഡുകൾ സൃഷ്ടിച്ച ബെത് ലഹേം കുടുംബ യൂണിറ്റ് 300 കോടിയുടെ പോസ്റ്ററും ഹിറ്റാക്കി. താരങ്ങൾ അല്ല മാന്ത്രിക നേട്ടം നേടിയ അണിയറ പ്രവർത്തകരാണ് പോസ്റ്ററിൽ. നിർമ്മതാക്കളായ ദിലീഷ് പോത്തൻ,ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ, സംവിധായകൻ ഗിരീഷ് എ.ഡി, തിരക്കഥാ പങ്കാളി കിരൺ ജോസി, ഛായാഗ്രാഹകൻ അജ്മൽ സാബു, എഡിറ്റർ ആകാശ് ജോസഫ് വർഗീസ് എന്നിവരാണ് പോസ്റ്ററിൽ.
അതേസമയം റിലീസ് ചെയ്ത് 28 ദിവസങ്ങൾ പിന്നിടുമ്പോഴും കേരളത്തിൽ 286 കേന്ദ്രങ്ങളിൽ നിറഞ്ഞ സദസിൽബെത് ലഹേം കുടുംബ യൂണിറ്റ് പ്രദർശനം തുടരുന്നു. റീവാച്ചുമായി പ്രേക്ഷകർ എത്തുന്നതാണ് പ്രത്യേകത. അഞ്ചാം വാരത്തിലും അത്ഭുതകരമായ ജനപ്രവാഹം ആണ്. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ കളക്‌ഷൻ റെക്കോർഡ് ബെത്‌ലഹേം കുടുംബ യൂണിറ്റ് സ്വന്തമാക്കിക്കഴിഞ്ഞു.
ആഗോള കളക്ഷൻ 314 കോടി എത്തി എന്നാണ് വിവരം . സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദുപണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർഖാൻ, സ്രിന്ധ, പാർവതി അയ്യപ്പദാസ്, മീനാക്ഷിരവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളിലും ജി.സി.സി രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് രചന. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന ചിത്രം എന്നതാണ് ഹൈലൈറ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |