SignIn
Kerala Kaumudi Online
Saturday, 19 September 2026 7.28 AM IST

റാമിന് വീണ്ടും ജീവൻ

sss

മോഹൻലാൽ ജോയിൻ ചെയ്യുന്നത് അടുത്ത വർഷം

മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​ജീ​ത്തു​ ​ജോ​സ​ഫ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബി​ഗ് ​ബ​ഡ്‌​ജ​റ്റ് ​ചി​ത്രം​ ​റാം​ ​തു​ട​ർ​ ​ചി​ത്രീ​ക​ര​ണം​ ​സെ​പ്തം​ബ​ർ​ 21​ന് ​എ​റ​ണാ​കു​ള​ത്ത് ​ആ​രം​ഭി​ക്കും.​ ​മൂ​ന്നു​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​ത്തി​നു​ശേ​ഷം​ ​ഹൈ​ദ​രാ​ബാ​ദ് ​ഷെ​ഡ്യൂ​ൾ​ ​ആ​രം​ഭി​ക്കും​ ​എ​ന്നാ​ണ് ​വി​വ​രം.​ ​എ​ന്നാ​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​മാ​ത്ര​മേ​ ​ജോ​യി​ൻ​ ​ചെ​യ്യൂ.​ ​ഓ​പ്പ​റേ​ഷ​ൻ​ ​ഗം​ഗ,​ ​അ​നൂ​പ് ​സ​ത്യ​ന്റെ​ ​ചി​ത്രം,​ ​ദി​ലീ​ഷ് ​പോ​ത്ത​ന്റെ​ ​നെ​ടു​ങ്ക​ണ്ടം​ ​മി​റാ​ക്കി​ൾ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ ​റാ​മി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യാ​നാ​ണ് ​മോ​ഹൻ​ലാ​ൽ​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​ര​ണ്ടു​ ​ഭാ​ഗ​ങ്ങ​ളാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​റാ​മി​ന്റെ​ ​ഇ​രു​ ​ഭാ​ഗ​ങ്ങ​ളും​ ​പൂ​ർ​ത്തി​യാ​കാ​നു​ണ്ട്.


ആ​ദ്യ​ ​ഭാ​ഗ​ത്തി​ന് 15​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണം​ ​അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്.​ ​ആ​റു​ ​വ​ർ​ഷം​ ​മു​ൻ​പ് ​നി​ർ​മ്മാ​ണം​ ​ആ​രം​ഭി​ച്ച​ ​ചി​ത്രം​ ​ആ​ണ് ​റാം.​ ​ജീ​ത്തു​ ​ജോ​സ​ഫി​ന്റെ​ ​ക​രി​യ​റി​ൽ​ ​ഏ​റ്റ​വും​ ​ചെ​ല​വേ​റി​യ​ ​സി​നി​മ​യാ​യ​ ​റാ​മി​ൽ​ ​തൃ​ഷ​ ​ആ​ണ് ​ആ​ദ്യ​ ​ഭാ​ഗ​ത്തി​ൽ​ ​നാ​യി​ക.​ ​തു​ട​ക്കം​ ​മു​ത​ൽ​ ​പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു​ ​റാ​മി​ന്റെ​ ​ചി​ത്രീ​ക​ര​ണം.​ ​റാം​ ​ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​വ​രെ​ ​പ്ര​ച​രി​ച്ച​താ​ണ്.


2020​ ​തു​ട​ക്ക​ത്തി​ൽ​ ​ആ​രം​ഭി​ച്ച​ ​റാം​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യെ​ ​തു​ട​ർ​ന്ന് ​ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി.​ ​തു​ട​ർ​ന്ന് 2022​ ​ആ​ഗ​സ്റ്റ് 6​ന് ​പു​ന​രാ​രം​ഭി​ച്ചു.​ ​ഇ​തി​നു​ശേ​ഷം​ ​ചി​ത്രീ​ക​ര​ണം​ ​നി​ല​ച്ചു.​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​ചി​ത്രം​ ​ഹൃ​ദ​യ​പൂ​ർ​വ്വ​ത്തി​നു​ശേ​ഷം​ ​റാ​മി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും​ ​എന്ന് ​വാ​ർ​ത്ത​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ഡി​സം​ബ​റി​ൽ​ ​ആ​ദ്യ​ ​ഭാ​ഗ​ത്തി​ന്റെ​ ​റി​ലീ​സ് ​ഉ​ണ്ടാ​കും​ ​എ​ന്നും​ ​പ്ര​ചാ​ര​ണം​ ​ഉ​ണ്ടാ​യി.​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളാ​ണ് ​റാ​മി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ. ഇ​ന്ദ്ര​ജി​ത്ത്,​ ​സു​രേ​ഷ് ​മേ​നോ​ൻ,​ ​സി​ദ്ദി​ഖ്,​ ​ദു​ർ​ഗ​ ​കൃ​ഷ്ണ,​ ​ആ​ദി​ൽ​ ​ഹു​സൈ​ൻ,​ ​ച​ന്തു​നാ​ഥ്,​ ​പ്രി​യ​ങ്ക​ ​നാ​യ​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​സ​തീ​ഷ് ​കു​റു​പ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAM, MOHANLAL, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY