
സന്ദീപ് പ്രദീപ് നായകനായി കിരൺ ജോസി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പിക്നിക് എന്ന് പേരിട്ടു. ആകർഷമായ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പ്രേമലു, ബെത്ലഹേം കുടുംബ യൂണിറ്റ് എന്നീ ചിത്രങ്ങളുടെ സഹ രചയിതാവായ കിരൺ ജോസി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് നിർമ്മാണം.
പടക്കളം, ആലപ്പുഴ ജിംഖാന, എക്കോ എന്നീ ചിത്രങ്ങളിൽ തിളങ്ങിയ താരം ആണ് സന്ദീപ് പ്രദീപ്. ഇന്ദ്രജിത്ത് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന താരം. നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതന്റെ ഭാര്യയും നർത്തകിയുമായ സുജിന ശ്രീധരൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്. ഇന്ദ്രജിത്തിന്റെ ഭാര്യ വേഷത്തിൽ ആണ് സുജിന . ദിലീഷ് പോത്തൻ ആണ് മറ്റൊരു താരം. കിരൺജോസിയും നടൻ അനുരാജ് ഒ. ബിയും ചേർന്നണ് രചന.
പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലായി അവസാന ഘട്ട ചിത്രീകരണത്തിൽ ആണ്. അതേസമയം ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച് ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലും സന്ദീപ് പ്രദീപ് അഭിനയിക്കുന്നുണ്ട്. അനശ്വര രാജൻ ആണ് നായിക. സന്ദീപ് പ്രദീപ് ഇരട്ട വേഷത്തിൽ എത്തുന്നു എന്നാണ് വിവരം. സന്ദീപ് പ്രദീപ് നായകനായി അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന കോസ്മിക് സാംസൺ റിലീസ് ഒരുങ്ങുന്നു. ഫാന്റസി വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ സൂപ്പർ ഹീറോയായാണ് സന്ദീപ് എത്തുന്നത്.മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് മറ്റു താരങ്ങൾ. കോസ് മിക് സാംസൺ റിലീസിന് ഒരുങ്ങുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |