SignIn
Kerala Kaumudi Online
Saturday, 19 September 2026 7.52 AM IST

ഡിറ്റക്ടീവ് ചാണ്ടിക്കുഞ്ഞായി സൈജു

sss

പ്രൈവറ്റ് ഡിറ്റക്ടീവ് ചാണ്ടിക്കുഞ്ഞായി സൈജു കുറുപ്പ് എത്തുന്ന മുഴുനീള കോമഡി ചിത്രത്തിന് പൂജയോടെ തുടക്കമായി. സാഗർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറുപ്പിന്റെ തികച്ചും വൈവിധ്യമാർന്ന കഥാപാത്രമായിരിക്കും . സായ് കുമാർ, അൽത്താഫ് സലിം , ഹരിശ്രീ അശോകൻ, സുധീഷ്, അഭിറാം രാധാകൃഷ്ണൻ, ,മധുപാൽ, ഷാൻ റഹ്‌മാൻ, ജയകൃഷ്ണൻ, രാജേഷ് ശർമ്മ, ഷാജു ശ്രീധർ . അഖിൽ (പാൻ ഇന്ത്യൻ) ഷമീർ ഖാൻ, റിയാ ജിത്തു, വിൻസി അലോഷ്യസ്,ആൽഫി പഞ്ഞിക്കാരൻ, ഉത്തര ഉണ്ണി, ശ്രീരേഖ എന്നിവരോടൊപ്പം ധ്യാൻ ശ്രീനിവാസനും, പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അരുൺ ഗോപി എക്സൈമെന്റിന്റെ ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം ആണ്. . ഛായാഗ്രഹണം - സനീഷ് സ്‌റ്റാൻലി, സംഗീതം - സനൽ ദേവ് എഡിറ്റിംഗ് - രതീഷ് രാജ്, കലാസംവിധാനം- ജീമോൻ , മേക്കപ്പ്- സ്വെതിൻ. കോസ്റ്റ്യും, ഡിസൈൻ ,- അരുൺ മനോഹർ, പ്രൊഡക്‌ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല, കൊച്ചിയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകും. പി.ആർ. ഒ വാഴൂർ ജോസ്, ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAIJU KURUPP, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY