SignIn
Kerala Kaumudi Online
Saturday, 23 May 2026 6.19 PM IST

ഹോളിവുഡിനെ വെല്ലും, എമ്പുരാൻ മലയാളത്തിന്റെ ബ്രഹ്മാണ്ഡ വിസ്മയ ചിത്രം: സിനിമാ റിവ്യൂ

ee

ഇന്ത്യൻ സിനിമയ്ക്ക് മലയാളത്തിൽ നിന്നൊരു ബ്രഹ്മാണ്ഡ വിസ്മയ ചിത്രം. മോഹൻലാൽ - പൃഥിരാജ് കോംബോയിൽ എത്തിയ ലൂസിഫറിന്റെ രണ്ടാംഭാഗമായി എമ്പുരാനെ നമുക്ക് ഇങ്ങനെ വിശേഷിപ്പിക്കാം, പ്രഖ്യാപിച്ച നാൾ മുതൽ ആരാധകരും ചലച്ചിത്രപ്രേമികളും ഇന്ത്യൻ സിനിമാ വ്യവസായവും വൻപ്രതീക്ഷയോടെയാണ് എമ്പുരാനായി കാത്തിരുന്നത്. ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്തുവന്നതോടെ പ്രതീക്ഷകൾ വാനോളമായി. ചിത്രത്തിന്റെ എല്ലാ പ്രമോഷൻ ചടങ്ങുകളിലും ഇന്റ‌ർവ്യൂവിലും മോഹൻലാലും പൃഥ്വിരാജും വളരെ കോൺഫിഡന്റോടെയാണ് എത്തിയത്. അവരുടെ ഓരോ വാക്കുകളിലും അത് പ്രകടമായിരുന്നു. അവരുടെ ​ ആത്മവിശ്വാസത്തിന്റെ രഹസ്യം എമ്പുരാൻ തിയേറ്ററിൽ എത്തിയതോടെ ആരാധകർക്കും മനസിലായി.

മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ദൃശ്യവിസ്മയമാണ് മോഹൻലാലും പൃഥ്വിരാജും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. മേക്കിംഗിലും ടെക്നിക്കൽ ക്വാളിറ്റിയിലും മികച്ച അനുഭവമാണ് സിനിമ. കേരള രാഷ്ട്രീയത്തിൽ നിന്ന് എമ്പുരാനിലേക്കെത്തുമ്പോൾ കഥയുടെ കാൻവാസ് ആഗോളമാകുന്നു. ലൂസിഫറിൽ നിറുത്തിയിടത്തു നിന്നുതന്നെ എമ്പുരാൻ തുടങ്ങുകയാണ് ചിത്രത്തിന്റെ കഥാഗതി.

d

ലൂസിഫർ സ്റ്റീഫൻ നെടുമ്പള്ളിയുടെ കഥയാണ് പറഞ്ഞതെങ്കിൽ എമ്പുരാനിൽ പറയുന്നത് ഖുറേഷി എബ്രഹാമിന്റെയും സയീദ് മസൂദിന്റെയും കഥയാണ്. അതിനൊപ്പം കേരള രാഷ്ട്രീയത്തിൽ ജതിൻ രാംദാസിന്റെ പുതിയ നീക്കങ്ങളും പ്രിയദർശിനി രാംദാസിന്റെ രാഷ്ട്രീയ പ്രവേശവും സമാന്തരമായി കടന്നുവരുന്നു. പ്രിയദർശിനിയ്ക്കും നാടിനും രക്ഷകനായി വീണ്ടും സ്റ്റീഫൻ നെടുമ്പള്ളി എത്തുമോ എന്നതും ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യമാണ്. ഒപ്പം പ്രതീക്ഷിച്ച പോലെ സർപ്രൈസ് താരങ്ങളെയും സംവിധായകൻ പൃഥ്വിരാജ് അവതരിപ്പിക്കുന്നുണ്ട്, മൂന്നാം ഭാഗത്തിനായുള്ള സൂചനയും ചിത്രം നൽകുന്നുണ്ട്.

ഹോളിവുഡിന വെല്ലുന്ന ആക്ഷൻ രംഗങ്ങളാണ് എമ്പുരാനെ ഓരോ നിമിഷവും എൻഗേജ് ആക്കുന്നത്.. ലൂസിഫറാണ് സുജിത് വാസുദേവിന്റെ മികച്ച വർക്ക് എന്ന് വിശേഷിപ്പിക്കപ്പെട്ടതെങ്കിൽ ഇനി അത് മാറ്റിപ്പറയേണ്ടിവരും. ദീപക്ദേവിന്റെ സംഗീതവും ബാക്ക്ഗ്രൗണ്ട് സ്കോറും ചിത്രത്തെ ചടുലമാക്കുന്നു. എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ, ആക്ഷൻ കോറിയോഗ്രഫി തുടങ്ങി സാങ്കേതികപരമായ എല്ലാരംഗങ്ങളിലും സിനിമ മികവു പുലർത്തുന്നു.

e

പതിവുപോലെ ഖുറേഷി അബ്രഹാം അഥവാ സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. പൃഥ്വിരാജിന്റെ സയീദ് മസൂദിന് ഇക്കുറി കൂടുതൽ സ്ക്രീൻ സ്പേസ് ലഭിച്ചിട്ടുണ്ട്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ എന്നിവരും അവരുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി. ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിംഗ് , സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.

മോഹൻലാൽ എന്ന സൂപ്പർതാരത്തിന്റെയും നടന്റെയും ആരാധകരെ തിയേറ്ററിൽ പിടിച്ചിരുത്തുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിനും മോഹൻലാലിനും പിഴച്ചിട്ടില്ല; പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകർക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EMPURAN, CINEMA, CINEMA REVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY