മുംബയ്: പ്രമുഖ സിനിമാതാരം ഉൾപ്പെടെയുള്ള നടിമാർ അടങ്ങുന്ന വൻ പെൺവാണിഭ സംഘത്തെ പൊലീസ് അറസ്റ്റുചെയ്തു. സംഘത്തിന്റെ തലവനായ സിനിമാ മേക്കപ്പ്മാനും അറസ്റ്റിലായിട്ടുണ്ട്. മറാഠി സിനിമകളിലെ നായിക നടിയെയും ബംഗാളി, ഹിന്ദി സീരിയലുകളിൽ അഭിനയിക്കുന്ന നടിയെയുമാണ് സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തിയത്. സംഘത്തിലുണ്ടായിരുന്ന മറ്റുചില സ്ത്രീകളെയും രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്. മേക്കപ്പ്മാന് നിരവധി സെലിബ്രിറ്റികളുമായി വളരെ അടുത്തബന്ധമാണുള്ളത്. ഇവരാരെങ്കിലും പെൺവാണിഭ സംഘത്തിന്റെ ഇടപാടുകാരോണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഗിർഗാവിലുള്ള ഒരു ഹോട്ടൽ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഹോട്ടൽ നടത്തിപ്പുക്കാർക്ക് സംഘവുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. ആ നിലയ്ക്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം, കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടായേക്കും എന്നും കേൾക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |