SignIn
Kerala Kaumudi Online
Wednesday, 28 October 2026 5.42 PM IST

ഡിജിറ്റൽ സർവകലാശാലയ്ക്ക് തുടർച്ചയായി രണ്ടാം വർഷവും ഐഐസി ഫോർ സ്റ്റാർ റേറ്റിംഗ്

digital-university-kerala
ഡിജിറ്റൽ സർവകലാശാല

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ (IIC) 2024–25 വർഷത്തെ റേറ്റിങ്ങിൽ ഡിജിറ്റൽ സർവകലാശാലയ്ക്ക് ഫോർ സ്റ്റാർ അംഗീകാരം. തുടർച്ചയായി രണ്ടാം വർഷമാണ് സർവകലാശാല ഈ ദേശീയ അംഗീകാരം നിലനിർത്തുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നൊവേഷൻ സെല്ലിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ,
വിദ്യാർഥികളിൽ നവീന ആശയങ്ങളും സംരംഭകത്വ മനോഭാവവും വളർത്തുന്നതിന് മുൻകൈ എടുക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നൽകി വരുന്ന അംഗീകാരമാണിത്.


നവീന ആശയങ്ങളുടെ രൂപീകരണം, പ്രോട്ടോടൈപ്പുകളുടെ വികസനം, ഹാക്കത്തോണുകൾ, മെന്ററിങ് പരിപാടികൾ, വ്യവസായ മേഖലയുമായും സ്റ്റാർട്ടപ്പ് സംവിധാനങ്ങളുമായുമുള്ള സഹകരണം തുടങ്ങിയതിലൂടെയാണ് ഡിജിറ്റൽ സർവകലാശാലയുടെ ഇന്നൊവേഷൻ ഇക്കോസിസ്റ്റം പ്രവർത്തിക്കുന്നത്.

സർവകലാശാലയിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കും പുതിയ ആശയങ്ങൾ വികസിപ്പിക്കാനും അവ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാനും സംരംഭകത്വ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള അവസരങ്ങളാണ് കൗൺസിൽ ഒരുക്കുന്നത്.


അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളുടെ കാലഘട്ടത്തിൽ, സർവകലാശാലയുടെ എല്ലാ പ്രവർത്തനങ്ങളിലും തുടർച്ചയായ മാറ്റങ്ങൾ കൊണ്ടുവരികയും വിദ്യാർത്ഥികളിലും അദ്ധ്യാപകരിലുമുൾപ്പെടെ എല്ലാവരിലും 'ഇന്നോവേറ്റീവ് ഇക്കോ സിസ്റ്റത്തിന്റെ' ഭാഗമാണ് തങ്ങളെന്ന മനോഭാവം ഉണ്ടാക്കാൻ കഴിഞ്ഞതിന്റെയും ഫലമായാണ് രണ്ടാം തവണയും ഫോർ സ്റ്റാർ റേറ്റിംഗ് നേടാനായതെന്ന് ഈ നേട്ടത്തിനായി പ്രവർത്തിച്ച വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അനദ്ധ്യാപകരെയും അഭിനന്ദിച്ചു കൊണ്ട് ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സജി ഗോപിനാഥ് പറഞ്ഞു.

വ്യവസായ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഇൻക്യുബേറ്ററുകൾ, മറ്റ് ഇന്നൊവേഷൻ പങ്കാളികൾ എന്നിവരുമായുള്ള സഹകരണവും കൗൺസിലിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ്. കൗൺസിലിന്റെ ഇന്നൊവേഷൻ ഓഫീസറും കൺവീനറുമായ ശരത് എസ്. എം. ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

English Summary

Digital University Kerala has secured a four-star rating in the Ministry of Education's Institution's Innovation Council (IIC) assessment for 2024–25. The university has retained this national recognition for the second consecutive year. Its innovation ecosystem promotes new ideas, entrepreneurship, prototype development, hackathons, mentoring programmes and collaboration with industries and startups.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIGITAL UNIVERSITY KERALA, IIC FOUR STAR RATING, INNOVATION COUNCIL, SAJI GOPINATH, KERALA EDUCATION NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+