തിരുവനന്തപുരം: നെടുമങ്ങാട് ഗവ.ഐ.ടി.ഐയിലെ മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്‌പെഷ്യൽ ഇഫക്ട്സ് (MASE) ട്രേഡിൽ താത്ക്കാലിക ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഒരൊഴിവാണുള്ളത് (ജനറൽ വിഭാഗം).
താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ നാല് രാവിലെ 10.30ന് നെടുമങ്ങാട് ഗവ. ഐ.ടി.ഐ പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്തിച്ചേരണം.
ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻ.എ.സിയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9447661232.
Nedumangad Government ITI, Thiruvananthapuram, is recruiting a temporary guest instructor for the Multimedia Animation and Special Effects (MASE) trade. Interested candidates with relevant qualifications (degree/diploma/NAC/NTC with experience) should attend an interview with original certificates on November 4 at 10:30 AM at the Principal's office. One general category vacancy.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |