തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയിൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം (സാമൂഹിക വിഷയങ്ങൾക്ക് മുൻഗണന), സ്ത്രീകളുമായി ബന്ധപ്പെട്ട പ്രവർത്തനരംഗത്ത് / നോൺ ഗവൺമെന്റ് ഓർഗനൈസേഷനിൽ 10 വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നവംബർ മൂന്ന് രാവിലെ 10ന് തിരുവനന്തപുരം കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ ഹാജരാകണം. സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലുള്ള ഇടപെടലും ഗവേഷണ പരിപാടികളിലും പദ്ധതികളിലുമുള്ള പ്രവൃത്തിപരിചയവും അഭികാമ്യം. പ്രായപരിധി 40-65 വയസ്.
കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം.
ഫോൺ: 0471- 2348666
ഇ-മെയിൽ : keralasamakhya@gmail.com
വെബ്‌സൈറ്റ്: www.keralasamakhya.org.
Kerala Mahila Samakhya Society has invited applications for the State Project Director post. Eligible female candidates with a postgraduate degree and 10 years of experience in women-centric sectors or NGOs can attend the walk-in interview on November 3 at their Thiruvananthapuram office. The age limit is 40 to 65 years.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |