
മൂന്ന് ജില്ലകളില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ
കൊച്ചി: ഗള്‍ഫ് മേഖലയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ കാഷ്യര്‍, സെയില്‍സ്മാന്‍, ബുച്ചര്‍, ഫിഷ് മോംഗര്‍, കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷ്യന്‍, ബേക്കേഴ്‌സ്, മലബാര്‍ സ്‌നാക്ക് മേക്കര്‍, വാന്‍ സെയില്‍സ്മാന്‍, ഹെവി/ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. പുരുഷന്മാരാകണം അപേക്ഷകര്‍.
പ്ലസ് ടു യോഗ്യതയും 20-28 വരെ പ്രായവുമുള്ളവര്‍ക്ക് സെയില്‍സ്മാന്‍, കാഷ്യര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. ടെക്‌സ്‌റ്റൈല്‍സ്, ഇലക്ട്രോണിക്‌സ്, സൂപ്പര്‍മാര്‍ക്കറ്റ് മേഖലകളില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഡ്രൈവര്‍ തസ്തികകളിലേക്ക് യു.എ.ഇ അല്ലെങ്കില്‍ സൗദി അറേബ്യയിലെ ഡ്രൈവിംഗ് ലൈസന്‍സ് വേണം.
ജൂണ്‍ 30ന് ആലപ്പുഴ വി.സി.എസ്.ബി റോഡിലെ കല്യാണി ഓഡിറ്റോറിയത്തിലും, ജൂലായ് 2ന് കോട്ടക്കല്‍ പീയം ഓഡിറ്റോറിയത്തിലും, ജൂലായ് 4 ന് കണ്ണൂര്‍ താനാ ദിനേശ് ഓഡിറ്റോറിയത്തിലുമാണ് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ. സമയം രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെ. ബയോഡേറ്റ, പാസ്പോര്‍ട്ടിന്റെ കളര്‍ കോപ്പി, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കരുതണം . വിവരങ്ങള്‍ക്ക്: 7594054655, 7593812223, 7593812225.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |