SignIn
Kerala Kaumudi Online
Thursday, 25 June 2026 6.04 PM IST

ഗവൺമെന്റ് ഐടിഐയിൽ പ്ലംബർ ട്രേഡ് പ്രവേശനം ആരംഭിച്ചു

iti

തിരുവനന്തപുരം: നെടുമങ്ങാട് പേരുമല ഗവ.ഐടിഐയിൽ പ്ലംബർ ട്രേഡ് പ്രവേശനത്തിന് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. scdditiadmission.kerala.gov.in എന്ന ലിങ്ക് വഴിയും ഐടിഐയിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് മുഖേനയും അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

സൗജന്യ പരിശീലനത്തിന് പുറമെ എസ്‌സി, എസ്‌ടി വിഭാഗത്തിൽപ്പെട്ടവർക്ക് ലംപ്‌സം ഗ്രാന്റ്, സ്‌റ്റൈപ്പന്റ് എന്നിവ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും യൂണിഫോം അലവൻസ്, സ്റ്റഡി ടൂർ അലവൻസ്, ഉച്ചഭക്ഷണം, പോഷകാഹാരം എന്നിവ നൽകും. കൂടാതെ, അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് വിജയിക്കുന്നവർക്ക് ടൂൾ കിറ്റ് അലവൻസും ഉണ്ടായിരിക്കും. അവസാന തീയതി ജൂലായ് 10.

കൂടുതൽ വിവരങ്ങൾക്ക് : 0472-2804772, 9497268594, 9072257945

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, ITI, EDUCATION, GOVT ITI NEDUMANGAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+