SignIn
Kerala Kaumudi Online
Wednesday, 24 June 2026 1.21 PM IST

ലക്ഷങ്ങൾ ശമ്പളത്തോടെ എമിറേറ്റ്‌സിൽ ജോലി നേടാം; അഭിമുഖം ഇന്ത്യയിലെ രണ്ടിടങ്ങളിൽ

emirates

എഞ്ചിനീയർമാർക്കായി റിക്രൂട്ട്‌മെന്റ് ക്യാമ്പെയിൻ നടത്താനൊരുങ്ങി എമിറേറ്റ്‌സ്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ എമിറേറ്റ്‌സ് നേരിട്ട് നിയമന പരിപാടികൾ സംഘടിപ്പിക്കും. ദുബായിലും അന്താരാഷ്‌ട്ര സ്ഥലങ്ങളിലും നിലവിലുള്ള ഒഴിവുകൾക്ക് പുറമേ ശ്രീലങ്ക, മലേഷ്യ, തായ്‌ലൻഡ്, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളിൽ റിക്രൂട്ട്‌മെന്റ് സെഷനുകൾ നടത്തുമെന്ന് എയർലൈൻ അറിയിച്ചു.

കൊളംബോ - ജൂലായ് ഏഴ്, ക്വാലാലംപൂർ - ജൂലായ് ഏഴ്, എട്ട്, ബാങ്കോക്ക് - ജൂലായ് ഏഴ്, എട്ട്, മുംബയ് - ജൂലായ് 21, 22, ഡൽഹി - ജൂലായ് 24, 25 എന്നീ ദിവസങ്ങളിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ റിക്രൂട്ടർമാർ, മാനേജർമാർ, എഞ്ചിനീയറിംഗ് ടീം എന്നിവരുമായുള്ള അഭിമുഖത്തിന് ക്ഷണിക്കും. എയർക്രാഫ്‌റ്റ് ടെക്‌നീഷ്യൻമാർ, ലൈസൻസുള്ള എയർക്രാഫ്‌റ്റ് എഞ്ചിനീയർമാർ, സീനിയർ മെക്കാനിക്കുകൾ, വർക്ക്‌ഷോപ്പ് ക്യാബിൻ ടെക്‌നീഷ്യൻമാർ, വെയർഹൗസ്, ലോജിസ്റ്റിക്‌സ് അസിസ്റ്റന്റുമാർ, മെയിന്റനൻസ് സപ്പോർട്ട് സ്‌പെഷ്യലിസ്റ്റുകൾ എന്നിവരുൾപ്പെടെ നിരവധി എഞ്ചിനീയറിംഗ്, സാങ്കേതിക തസ്‌തികകളിലേക്കാണ് നിയമനം.

ദുബായിൽ മാത്രമല്ല, ലണ്ടൻ, ഇസ്‌താംബുൾ, ഹോങ്കോംഗ്, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, മെൽബൺ തുടങ്ങിയ നഗരങ്ങളിലും ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾക്ക് എമിറേറ്റ്‌സിന്റെ കരിയർ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിച്ച് ക്യാംപെയ്‌നിന്റെ ഭാഗമാകാം. തിരഞ്ഞെടുത്ത അപേക്ഷകരെ അഭിമുഖങ്ങൾക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. മികച്ച ശമ്പളവും തൊഴിൽ സുരക്ഷയും ഉറപ്പായതിനാൽ നിരവധിപേർ തൊഴിൽ ആഗ്രഹിക്കുന്ന കമ്പനിയാണ് എമിറേറ്റ്‌സ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER, CAREER, JOBS, HIGH SALARY JOB, EMIRATES, VACCANCIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+