SignIn
Kerala Kaumudi Online
Friday, 03 July 2026 2.17 PM IST

വാക്കുപാലിച്ച് വിജയ്: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി

vijay
കരൂർ ദുരന്തം

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകാൻ മുഖ്യമന്ത്രി വിജയ്. തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങളിലെ ഒരാള്‍ക്ക് വീതം ജോലി നല്‍കാനാണ് തീരുമാനം. മുഖ്യമന്ത്രി വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറുമെന്നാണ് വിവരം.

ജൂലായ് 10, 11 തീയതികളില്‍ വിജയ് കരൂര്‍ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. തിരഞ്ഞെടുപ്പിന് മുമ്പ് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ച് മരിച്ചവരുടെ ബന്ധുക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഒപ്പമുണ്ടാകുമെന്ന് ബന്ധുക്കള്‍ക്ക് ഉറപ്പുംനൽകിയിരുന്നു.

2025 സെപ്റ്റംബർ 27നാണ് തമിഴ്നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. വിജയ്‌യുടെ പ്രചാരണ റാലിയിൽ പങ്കെടുക്കാൻ വൻജനക്കൂട്ടമാണ് കരൂരിലേയ്ക്ക് എത്തിയത്. ഏഴ് മണിക്കൂറോളം വൈകിയാണ് വിജയ് റാലിയ്‌ക്ക് എത്തിയത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹം എത്തിയതോടെ ജനക്കൂട്ടം ഒരുമിച്ചു മുന്നോട്ട് ഇരച്ചുകയറാൻ ശ്രമിക്കുകയും തിക്കിലും തിരക്കിലുംപെട്ട് 41പേ‌ർക്ക് ജീവൻ നഷ്ടമാകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM VIJAY, KARUR TRAGEDY, GOVERNMENT JOB, TAMILNADU, TVK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360