
തിരുവനന്തപുരം: വിമുക്തഭടന്മാരുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ഒറ്റത്തവണ ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2025-26 അദ്ധ്യയന വർഷത്തിലെ പരീക്ഷകളിൽ കേരള സിലബസിൽ എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസുകളിൽ എല്ലാ വിഷയത്തിനും എവൺ/എപ്ലസ് ലഭിച്ചവർക്കും സിബിഎസ്ഇ അല്ലെങ്കിൽ ഐസിഎസ്ഇ സ്‌കീമുകളിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർക്കും അപേക്ഷിക്കാവുന്നതാണെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.
https/serviceonline.gov.in/kerala -യിലൂടെ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഓഗസ്റ്റ് 10. വിശദവിവരങ്ങൾക്ക് 0471-2472748
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |