
ആലപ്പുഴ: മികച്ച പൊതുപ്രവർത്തകനുള്ള പി.ടി.ചാക്കോ ഫൗണ്ടേഷൻ പുരസ്‌കാരത്തിന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും ഉൾപ്പെടുന്ന മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപത്തിനുള്ള അവാർഡ് പാലാ ബ്രില്യന്റിനും മികച്ച മാദ്ധ്യമപ്രവർത്തകനുള്ള പുരസ്‌കാരം ന്യൂസ് 24 മാനേജിംഗ് ഡയറക്ടർ ആർ.ശ്രീകണ്ഠൻനായർക്കും കാരുണ്യപുരസ്‌കാരം ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ തോമസ് തറയിലിനും നൽകും. സഫറോൻ ഗ്രൂപ് മാനേജിംഗ് ഡയറക്ടർ ഹാരിസ് രാജ, ഇൻഷ്വറൻസ് മേഖലയിൽ പ്രീമിയം സമാഹരണത്തിൽ സൗത്ത് ഇന്ത്യയിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടിയ മലയാളി ഷിബു വി.ജോസഫ്, കേരളത്തിലെ ടൂറിസം വ്യവസായത്തിന് മികച്ച സംഭാവനകൾ നൽകിയ യുവവ്യവസായി ജോബിൻ അക്കരക്കളം എന്നിവർക്കാണ് മറ്റ് അവാർഡുകൾ. ആഗസ്റ്റ് ആദ്യവാരം പാലായിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പുരസ്കാരങ്ങൾ സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |