SignIn
Kerala Kaumudi Online
Tuesday, 28 July 2026 7.20 PM IST

പഠനത്തോടൊപ്പം ശമ്പളവും; ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയിൽ സ്പോട്ട് അഡ്‌മിഷൻ ജൂലായ് 31ന്

education
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ രണ്ടുവർഷ എംഎസ്‌സി ഇൻ ഡാറ്റാ സയൻസ് ആൻഡ് പ്രൊഡക്‌ട് ഡെവലപ്മെന്റ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലായ് 31 ന് നടക്കും.


വ്യവസായ ആവശ്യങ്ങൾ മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന രണ്ടുവർഷത്തെ Work-Immersive Learning പ്രോഗ്രാമിലൂടെ വിദ്യാർത്ഥികൾക്ക് ഒന്നാം സെമസ്റ്റർ മുതൽ തന്നെ ലൈവ് ഇൻഡസ്ട്രി പ്രോജക്ടുകളിൽ പ്രവർത്തിക്കാനും പ്രൊഫഷണൽ അനുഭവം നേടാനും അവസരം ലഭിക്കും. ഒന്നാം സെമസ്റ്ററിൽ 10000 രൂപാവരെയും 4-ാം സെമസ്റ്ററിൽ 40,000 വരെയും വരുമാനം നേടാനാകുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്.


കോഴ്‌സിന്റെ പ്രധാന സവിശേഷതകളിൽ സ്കിൽ അധിഷ്ഠിത പരിശീലനം, CMMI ലെവൽ ഇൻഡസ്ട്രി പ്രോസസുകളും ടൂളുകളും ഉപയോഗിച്ചുള്ള ഹാൻഡ്‌സ്-ഓൺ പരിശീലനം, ഇൻഡസ്ട്രി1 മെന്റർഷിപ്പ്, ലൈവ് പ്രോജക്ടുകളിൽ പ്രവർത്തിക്കാനുള്ള അവസരം എന്നിവ ഉൾപ്പെടുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് www.duk.ac.in/admission⁠ വഴി ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് admission-pg@duk.ac.in എന്ന ഇ-മെയിലിലോ +91 79945 72892 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAREER, EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY