SignIn
Kerala Kaumudi Online
Friday, 30 October 2026 3.46 AM IST

ടൂറിസ്റ്റ് ഗൈഡ് പരിശീലനം

d

കൊച്ചി: സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ പ്രൊഫഷണൽ ടൂറിസ്റ്റ് ഗൈഡാകാനുള്ള 'ഗൈഡ് ട്രെയ്നിംഗ് ആൻഡ് ലൈസൻസ് പ്രോഗ്രാമിന്" അപേക്ഷിക്കാം.

https://recruitopen.com/cmd/kitts1.html എന്ന ലിങ്ക് വഴി നവംബർ 9വരെ ഓൺലൈനായി അപേക്ഷിക്കാം. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസാണ് (KITTS) പരിശീലനം നൽകുന്നത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സ്റ്റേറ്റ് ലെവൽ ഗൈഡ്, ലോക്കൽ ലെവൽ ഗൈഡ് ലൈസൻസ് ലഭിക്കും. സ്റ്റേറ്റ് ലെവൽ ഗൈഡ് ലൈസൻസ് ലഭിക്കുന്നവർക്ക് കേരളത്തിലെവിടെയും ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്യാം. ലോക്കൽ ലെവൽ ലൈസൻസുള്ളവർക്ക് അതത് ജില്ലകളിൽ ഗൈഡാകാം. എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദ വിവരങ്ങൾക്ക് ഫോൺ: 8129816664, 0471- 2329468.

 സ്റ്റേറ്റ് ലെവൽ ഗൈഡ്

ആകെ സീറ്റ് 27. കോഴ്സ് കാലാവധി 9 ആഴ്ച. കോഴ്സ് ഫീ 32,745 രൂപ. കുറഞ്ഞ പ്രായം 20. യോഗ്യത: ബിരുദവും ഇംഗ്ലീഷ് പരിജഞാനവും.

 ലോക്കൽ ലെവൽ ഗൈഡ്

ആകെ സീറ്റ് 141. കോഴ്സ് കാലാവധി 4 ആഴ്ച. കോഴ്സ് ഫീ 20,355 രൂപ. കുറഞ്ഞ പ്രായം 20. യോഗ്യത: പത്താം ക്ലാസ് ജയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOURIST GUIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+