
തിരുവനന്തപുരം: വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 431/2025-435/2025, 856/2025-859/2025 എൻ. സി. എ) തസ്തികകളിലേക്ക് നവംബർ 3ന് പാലക്കാട് മലമ്പുഴ - കഞ്ചിക്കോട് റോഡിൽ എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും.
അഭിമുഖം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2വിന്റെ (469/2024) എട്ടാംഘട്ട അഭിമുഖം നവംബർ 4, 5, 6 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിലും കൊല്ലം മേഖലാ പി.എസ്.സി ഓഫീസിലും കോട്ടയം ജില്ലാ പി.എസ്.സി ഓഫീസിലും നവംബർ 11, 12, 13 തീയതികളിൽ എറണാകുളം മേഖല ഓഫീസിലും തൃശ്ശൂർ ജില്ലാ പി. എസ്. സി ഓഫീസിലും നവംബർ 11, 12 തീയതികളിൽ പാലക്കാട് ജില്ലാ പി. എസ്. സി ഓഫീസിലും നവംബർ 18, 19, 20 തീയതികളിൽ മലപ്പുറം ജില്ലാ പി. എസ്. സി ഓഫീസിലും കോഴിക്കോട് മേഖലാ പി. എസ്. സി ഓഫീസിലും നവംബർ 25, 26, 27 തീയതികളിൽ കോഴിക്കോട് ജില്ലാ പി. എസ്.സി ഓഫീസിലും നവംബർ 25, 26 തീയതികളിൽ കണ്ണൂർ ജില്ലാ പി.എസ്.സി ഓഫീസിലുംനടത്തും.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീ-പ്രൈമറി ടീച്ചർ (202/2025) തസ്തികയിലേക്ക് നവംബർ 4, 5, 6 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
കേരള വാട്ടർഅതോറിറ്റിയിൽ ഇലക്ട്രീഷ്യൻ (556/2025) തസ്തികയിലേക്ക് നവംബർ 4 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |