വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡിൽ ജോലി നേടാൻ അവസരം. ജനറൽ മാനേജർ തസ്‌തികയിലാണ് ഒഴിവുള്ളത്. നിലവിൽ ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകും. അപേക്ഷകർക്ക് വേണ്ട യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ട രീതി എന്നിവ വിശദമായി അറിയാം.
ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്ന് എൻവിയോൺമെന്റൽ എഞ്ചിനീയറിംഗിൽ എംടെക് പാസായിരിക്കണം. നിയമപരമായ പാരിസ്ഥിതിക പരിപാലനം, മലിനീകരണ നിയന്ത്രണം, തീരദേശ/ സമുദ്ര പരിസ്ഥിതി പ്രശ്‌നങ്ങൾ, പരിസ്ഥിതി ആഘാത പഠനം, മാലിന്യ സംസ്‌കരണം എന്നിവയിൽ കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 60 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,25,000 മുതൽ 1,50,000 രൂപ വരെയാണ് ശമ്പളം. വിരമിച്ചവർക്കും അപേക്ഷിക്കാം. നവംബർ ഒമ്പതാണ് അപേക്ഷിക്കാനുള്ല അവസാന തീയതി. www.cmd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി വേണം അപേക്ഷിക്കാൻ
Vizhinjam Seaport Limited is inviting applications for a temporary General Manager position for one year, with possible extension based on performance. Applicants must have an MTech in Environmental Engineering and at least 10 years of relevant experience. The salary ranges from ₹1.25 lakh to ₹1.5 lakh per month. The maximum age limit is 60 years, and retired candidates can also apply.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |