SignIn
Kerala Kaumudi Online
Monday, 02 November 2026 1.10 AM IST

ഓർമ്മിക്കാൻ...

s

1. പി.ജി മെഡിക്കൽ താത്കാലിക ലിസ്റ്റ്‌:- കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ,തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ,സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ 2026ലെ പി.ജി.മെഡിക്കൽ കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രികൃത താത്ക്കാലിക അലോട്മെന്റ്‌ ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധികരിച്ചു. പരാതികൾ ഇന്നു രാവിലെ 10നുള്ളിൽ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ceekinfo.cee@keralagovin എന്ന ഇ-മെയിലിൽ അറിയിക്കണം.

2. ആയുർവേദ/ഹോമിയോ മൂന്നാം ഘട്ട അലോട്ട്‌മെന്റ്‌:- 2026 ലെ ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി/അഗ്രികൾച്ചർ/ഫോറസ്ട്രി/ഫിഷറീസ്‌/വെറ്ററിനറി/കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്‌/ക്ലൈമറ്റ്‌ ചേഞ്ച്‌ ആൻഡ് എൻവയോൺമെന്റൽ സയൻസ്‌/ബി.എസ്‌.സി-എം.എസ്‌.സി (ഇന്റഗ്രേറ്റഡ്‌) ബയോളജി/ബി.എസ്‌.സി -എം.എസ്‌.സി (ഇന്റഗേറ്റഡ്‌) മൈക്രോബയോളജി/ബി.എസ്‌.സി (ഹോണേഴ്സ ഹോർട്ടികൾച്ചർ/ബി.ടെക്‌ ബയോടെക്നോളജി (കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്‌) കോഴ്കളിലേക്കുള്ള മൂന്നാംഘട്ട അന്തിമ അലോട്ട്‌മെന്റ്‌ www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാർത്ഥികൾ 3ന് മുൻപ് ബന്ധപ്പെട്ട സ്ഥാപനത്തിൽ പ്രവേശനം നേടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+