SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

സി.പി.എം - ബി.ജെ.പി ഡീൽ ആവർത്തിച്ച് പ്രിയങ്ക

s

പേരാവൂർ(കണ്ണൂർ): തിരഞ്ഞെടുപ്പിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണം ആവർത്തിച്ചുന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി. കഴിഞ്ഞ പത്ത് വർഷത്തെ ഭരണം അഴിമതിയുടെയും അത്യാഗ്രഹത്തിന്റെയും കഥയായിരുന്നു. കെ.പി.സി.സി. അദ്ധ്യക്ഷൻ സണ്ണിജോസഫിന്റെ പേരാവൂർ മണ്ഡലം റോഡ് ഷോയിൽ പ്രസംഗിക്കുകയായിരുന്നു അവർ. ശബരിമലയിൽ നടന്ന വൻ സ്വർണകൊള്ളയെ കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല, അന്വേഷണം ഫലപ്രദമായി നടക്കുന്നില്ല. പ്രധാനമന്ത്രിക്കെതിരെ ശബ്ദം ഉയർത്തുന്നവർക്ക് എതിരെ ഇഡിയും ഇൻകം ടാക്സും സി.ബി.ഐയും ഇറങ്ങും. എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെ ഒരു കേസും ഇല്ലെന്നത് ഈ ഡീലിന്റെ തെളിവാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA