കുന്നംകുളം: ആർത്താറ്റ് മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. ആർത്താറ്റ് അയ്യൻകുളങ്ങര വീട്ടിൽ ബെൻ(31)ആണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്. അപകടത്തിന് പിന്നാലെ ഒളിവിൽപ്പോയ ഇയാൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുപ്പിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സംഭവദിവസം കസ്റ്റഡിയിലെടുത്ത കാറിലുണ്ടായിരുന്ന അർത്താറ്റ് സ്വദേശികളായ അജിത്ത്, ഷിജിൻ, ഡാനിഷ് എന്നിവർ റിമാൻഡിലാണ്. ഡ്രൈവർ അടക്കം മദ്യപിച്ചിരുന്നതായി ഇവർ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ശനിയാഴ്ച രാത്രി 11.40ന് കുന്നംകുളം ആർത്താറ്റ് പള്ളിക്ക് സമീപം കുറുക്കൻപാറ സെന്ററിലുണ്ടായ അപകടത്തിൽ ചാവക്കാട് എടക്കഴിയൂർ ഖാദിരിയ റോഡ് സ്വദേശി താഴത്തുവീട്ടിൽ നൂറുദ്ദീന്റെ മകൻ മുനീർ (35), ഭാര്യ ഷിഫ്‌ന (24), മകൻ എമിൽ ഐബക്ക് (4) എന്നിവരാണ് മരിച്ചത്. നാലംഗ സംഘം, അമിതവേഗത്തിൽ ഓടിച്ച കാർ നിയന്ത്രണംവിട്ട് കുടുംബം സഞ്ചരിച്ച ബുള്ളറ്റിലിടിച്ച് സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകർത്ത് മീറ്ററുകളോളം മുന്നോട്ടുപോയാണ് നിന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |