SignIn
Kerala Kaumudi Online
Thursday, 17 September 2026 11.07 PM IST

വെഞ്ഞാറമൂട് ഇരട്ടക്കൊല: സി.ബി.ഐ അന്വേഷിക്കണമെന്ന് അടൂർ പ്രകാശ് ലോക്‌സഭയിൽ

adoor-prakash

ന്യൂഡൽഹി: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് അടൂർ പ്രകാശ് എം.പി ലോക്‌സഭയിൽ ഉന്നയിച്ച സബ്മിഷനിൽ ആവശ്യപ്പെട്ടു. അഴിമതി ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനുള്ള ഒരവസരമായാണ് സംസ്ഥാന സർക്കാരും ഭരിക്കുന്ന പാർട്ടിയും ഈ കൊലപാതകത്തെ കണ്ടത്.

നിരവധി ആരോപണങ്ങളും അച്ചടക്കനടപടികളും നേരിട്ട തിരുവനന്തപുരം റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം നീതിപൂർവ്വകമല്ല.കൊലപാതകത്തിലെ ഗൂഢാലോചനയും യഥാർത്ഥ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം അനിവാര്യമാണ്.വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഉണ്ടായ ഒരു ഇരട്ടക്കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകം ആക്കിമാറ്റി മുതലെടുപ്പു നടത്തുവാൻ ശ്രമിക്കുകയാണെന്നും സി.ബി.ഐ അന്വേഷണം വരുന്നതോടെ ജനങ്ങളിലുണ്ടായ ആശങ്കക്ക് പരിഹാരമാകുമെന്നും എം.പി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADOOR PRAKASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA