തിരുവനന്തപുരം: കേരളത്തിലുള്ളവർ കാത്തിരുന്ന ആശ്വാസവാർത്തയെത്തി. കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
17/09/2026: പത്തനംതിട്ട, ഇടുക്കി
18/09/2026: ആലപ്പുഴ, കോട്ടയം, ഇടുക്കി
19/09/2026: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്
20/09/2026: കോട്ടയം, ഇടുക്കി, എറണാകുളം
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും താപനില സാധാരണയെക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ഉയരാൻ സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഉയർന്ന ചൂട്, സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. ആയതിനാൽ പകൽ 11 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.
Central Meteorological Department predicts rain for several Kerala districts, bringing relief from intense heat. Four-day yellow alerts for isolated heavy rain begin today, covering districts including Pathanamthitta, Idukki, and Kottayam. However, some areas may still experience 3-4 degrees Celsius higher temperatures, with health warnings issued to avoid midday sun exposure.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |