SignIn
Kerala Kaumudi Online
Thursday, 17 September 2026 2.20 AM IST

അണയാത്ത ആവേശ കനലിന് അംഗീകാരം

1

തിരുവനന്തപുരം: വി.ശിവൻകുട്ടി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തുമ്പോൾ ആരും നെറ്രിചുളിക്കില്ല .കാരണം തലസ്ഥാനത്തിന്റെ രാജവീഥികളിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിനായി ഉജ്ജ്വലസമരം നയിച്ച് തുടങ്ങിയതാണ് ശിവൻകുട്ടിയുടെ പൊതു പ്രവർത്തനം. അണയാത്ത ആവേശക്കനലിന് വൈകി കിട്ടിയ അംഗീകാരം.

വിദ്യാഭ്യാസ രംഗത്ത് തിരുത്തൽ ശക്തിയായി എസ്.എഫ് ഐ നിറഞ്ഞു നിന്ന കാലത്ത് സമര മുന്നേറ്റങ്ങളുടെ അമരത്ത് നിന്ന് നയിച്ച പ്രധാനിയായിരുന്നു ശിവൻകുട്ടി. പൊലീസ് മർദ്ദനങ്ങളും ജയിൽവാസവും തൃണവത്ഗണിച്ചായിരുന്നു അന്നത്തെ യാത്ര. കേരളത്തിലങ്ങോളമിങ്ങോളം എസ്.എഫ്.ഐയുടെ ഊടും പാവും ദൃഢപ്പെടുത്താൻ ഓടി നടന്ന് പ്രവർത്തിച്ച്, ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് , സെക്രട്ടറി , അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സ്ഥാനം വരെയെത്തിയിട്ടാണ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം.

പാർട്ടി പ്രവർത്തകരുടെ സന്തോഷത്തിലും സന്താപത്തിലും തോളോട് തോൾ ചേർന്നുനിന്ന ശിവൻകുട്ടി തലസ്ഥാനത്തെ ഏറ്റവും ജനപ്രിയ നേതാവായി. ഉള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തിയപ്പോൾ , ജനകീയ പഞ്ചായത്ത് പ്രസിഡന്റ് എങ്ങനെയാവണമെന്ന് തെളിയിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ മേയർ പദവിയിലിരുന്ന് ശിവൻകുട്ടി നടപ്പാക്കിയ ഭരണ പരിഷ്കാരങ്ങൾ , കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രശംസ നേടി.

2006-ൽ തിരുവനന്തപുരം ഈസ്റ്റിൽ നിന്ന് നിയമസഭയിലെത്തി. 2011-ൽ നേമത്ത് നിന്നും ഒ.രാജഗോപാലിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭ കണ്ടെങ്കിലും 2016-ൽ പിഴച്ചു. എന്നാൽ 2021-ൽ നേമത്തു നിന്ന് ജയിച്ച് മന്ത്രിയായി. ഏറെ പേരുദോഷം കേൾക്കാൻ സാദ്ധ്യതയുള്ള വിദ്യാഭ്യാസ വകുപ്പ് സമർത്ഥമായി കൈകാര്യം ചെയ്തു. നേതൃത്വത്തിനുള്ള വിശ്വാസത്തിന്റെ സാക്ഷ്യപത്രം.

 ത​ളി​പ്പ​റ​മ്പി​ലെ​ ​തി​രു​ത്ത​ലാ​യി​ ​സു​ക​ന്യ

കെ.​സു​ജി​ത്ത്

ക​ണ്ണൂ​ർ​:​ ​ത​ളി​പ്പ​റ​മ്പ് ​മ​ണ്ഡ​ല​ത്തി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ​യ​ത്തി​ൽ​ ​സം​ഭ​വി​ച്ച​ ​പാ​ളി​ച്ച​യി​ൽ​ ​സി.​പി.​എം​ ​വ​രു​ത്തി​യ​ ​തി​രു​ത്ത​ലാ​ണ് ​എ​ൻ.​ ​സു​ക​ന്യ​യു​ടെ​ ​സം​സ്ഥാ​ന​ ​സ​മി​തി​ ​പ്ര​വേ​ശ​ന​മെ​ന്നാ​ണ് ​രാ​ഷ്ട്രീ​യ​ ​നി​രീ​ക്ഷ​ണം.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗ​മാ​യ​ ​സു​ക​ന്യ​ ​ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ത​ളി​പ്പ​റ​മ്പി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ​രി​ഗ​ണ​ന​യി​ൽ​ ​മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​സു​ക​ന്യ​യെ​ ​ത​ഴ​ഞ്ഞ് ​പി.​കെ.​ ​ശ്യാ​മ​ള​യെ​ ​മ​ത്സ​രി​പ്പി​ച്ചു.
ഇ​താ​ണ് ​പാ​ർ​ട്ടി​ക്ക് ​ക​ന​ത്ത​ ​തി​രി​ച്ച​ടി​യാ​യ​തെ​ന്ന​ ​വി​മ​ർ​ശ​നം​ ​ശ​ക്ത​മാ​യി​രു​ന്നു.​ ​പാ​ർ​ട്ടി​യി​ൽ​ ​സീ​നി​യ​റാ​യ​ ​സു​ക​ന്യ​യെ​ ​ഒ​ഴി​വാ​ക്കി​ ​എം.​വി.​ ​ഗോ​വി​ന്ദ​ന്റെ​ ​ഭാ​ര്യ​ ​ശ്യാ​മ​ള​യെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യ​ത് ​വി​വാ​ദ​മാ​യി​രു​ന്നു.​ ​സി.​പി.​എം​ ​വി​ട്ട് ​യു.​ഡി.​എ​ഫ് ​സ്വ​ത​ന്ത്ര​നാ​യി​ ​മ​ത്സ​രി​ച്ച് ​ജ​യി​ച്ച​ ​മു​ൻ​ ​ജി​ല്ല​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗം​ ​ടി.​കെ.​ഗോ​വി​ന്ദ​ൻ​ ​എം.​എ​ൽ.​എ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​ഇ​ക്കാ​ര്യം​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.​ ​

​വി​ദ്യാ​ർ​ത്ഥി​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​തീ​പ്പൊ​രി

എ​സ്.​എ​ഫ്.​ഐ​യു​ടെ​ ​ശ്ര​ദ്ധേ​യ​ ​വ​നി​താ​നേ​താ​ക്ക​ളി​ലൊ​രാ​ളാ​ണ് ​സു​ക​ന്യ.​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വി​ദ്യാ​ർ​ത്ഥി​ ​യൂ​ണി​യ​ന്റെ​ ​ആ​ദ്യ​ ​വ​നി​ത​ ​ചെ​യ​ർ​പേ​ഴ്സ​ൺ.​ ​എ​സ്.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​യാ​യും​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​യും​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​വി​ദ്യാ​ർ​ത്ഥി​ ​പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ​ ​തീ​പ്പൊ​രി​യാ​യി​രു​ന്നു.​ ​എ​സ്.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യും​ ​എം.​എ​ൽ.​എ​യു​മാ​യി​രു​ന്ന​ ​ജ​യിം​സ് ​മാ​ത്യു​വാ​ണ് ​ഭ​ർ​ത്താ​വ്.​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​ന​ ​കാ​ല​ത്ത് ​പ​രി​ച​യ​പ്പെ​ട്ട​ ​ഇ​രു​വ​രും​ 1991​ലാ​ണ് ​വി​വാ​ഹി​ത​രാ​യ​ത്.​ 1998​ൽ​ ​പാ​പ്പി​നി​ശ്ശേ​രി​യി​ലെ​ ​സ്‌​കൂ​ളി​ൽ​ ​അ​ദ്ധ്യാ​പി​ക​യാ​യി.​ 21​ ​വ​ർ​ഷ​ത്തെ​ ​സേ​വ​ന​ത്തി​നു​ ​ശേ​ഷം​ 2019​ൽ​ ​സ്വ​യം​ ​വി​ര​മി​ച്ച് ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​കേ​ന്ദ്രീ​ക​രി​ച്ചു.​ ​മ​ഹി​ളാ​ ​അ​സോ​സി​യേ​ഷ​ന്റെ​ ​ദേ​ശീ​യ​ ​നേ​താ​വാ​യി​ ​ഉ​യ​ർ​ന്ന​ ​സു​ക​ന്യ,​ 2020​ൽ​ ​ക​ണ്ണൂ​ർ​ ​കോ​ർ​പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ല​റാ​യി​ ​റെ​ക്കാ​ഡ് ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​വി​ജ​യി​ച്ചു.​ ​പ​ട്ടാ​മ്പി​ ​സ്വ​ദേ​ശി​ ​ടി.​നാ​രാ​യ​ണ​ന്റെ​യും​ ​തി​രു​വ​ല്ല​ ​സ്വ​ദേ​ശി​ ​ടി.​രാ​ധാ​മ​ണി​യു​ടെ​യും​ ​മ​ക​ളാ​ണ്.​ ​

ഇ​ത് ​വ്യ​ക്തി​ഗത നേ​ട്ട​മ​ല്ല​:​ ​പി.​ജ​യ​രാ​ജൻ

ക​ണ്ണൂ​ർ​:​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കു​ള്ള​ ​ത​ന്റെ​ ​പ്ര​വേ​ശ​നം​ ​വ്യ​ക്തി​പ​ര​മാ​യ​ ​നേ​ട്ട​മാ​യി​ ​കാ​ണു​ന്നി​ല്ലെ​ന്ന് ​പി​ ​ജ​യ​രാ​ജ​ൻ.​ ​താ​ൻ​ ​പാ​ർ​ട്ടി​യു​ടെ​ ​ഉ​ത്പ​ന്ന​മാ​ണെ​ന്നും​ ​പ്ര​സ്ഥാ​ന​ത്തി​ൽ​ ​നി​ന്ന് ​ഭി​ന്ന​മാ​യി​ ​വ്യ​ക്തി​ത്വ​മി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ല​ത്ത് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ക്കു​റി​ച്ച് ​ബോ​ധ​പൂ​ർ​വം​ ​തെ​റ്റാ​യ​ ​പ്ര​തീ​തി​ ​സൃ​ഷ്ടി​ച്ചു.​ ​വ​ർ​ഗീ​യ​ ​നീ​ക്ക​ങ്ങ​ളെ​ ​ചെ​റു​ത്തു​തോ​ൽ​പ്പി​ച്ച​ ​പി​ണ​റാ​യി​ക്കെ​തി​രെ​ ​ബി.​ജെ​പി​യു​മാ​യി​ ​ഡീ​ലു​ണ്ടെ​ന്ന് ​വ​രെ​ ​ആ​രോ​പി​ച്ചു.
ല​ക്ഷ​ണ​മൊ​ത്ത​ ​വ​ർ​ഗീ​യ​ ​ക​ലാ​പം​ ​ആ​ർ.​എ​സ്.​എ​സ് ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത​താ​ണ്.​ ​അ​തി​നെ​ ​ചെ​റു​ത്തു​തോ​ൽ​പ്പി​ച്ച​ത് ​സി.​പി.​എ​മ്മാ​ണ്.​ ​ആ​ ​പാ​ർ​ട്ടി​ക്കെ​തി​രെ​യാ​ണ് ​ആ​ർ.​എ​സ്.​എ​സ് ​ഡീ​ൽ​ ​ഉ​യ​ർ​ത്തി​യ​ത്.​ ​ഇ.​ഡി​ ​കേ​സി​നെ​യും​ ​ഇ​തേ​ ​പ​ദ്ധ​തി​യു​ടെ​ ​തു​ട​ർ​ച്ച​യാ​യാ​ണ് ​കാ​ണു​ന്ന​ത്.​ ​ആ​ർ.​എ​സ്.​എ​സി​നെ​ ​പി​ണ​ക്കാ​തെ,​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​ഒ​റ്റ​തി​രി​ഞ്ഞ് ​ആ​ക്ര​മി​ക്കു​ക​യാ​ണ് ​കേ​സി​ന്റെ​ ​ല​ക്ഷ്യം. കേ​ര​ള​ത്തി​ൽ,​ ​ഇ​രു​ണ്ട​ ​യു​ഗ​ത്തി​ലേ​ക്കു​ള്ള​ ​പോ​ക്കാ​ണെ​ന്ന് ​ജ​ന​ങ്ങ​ൾ​ ​മ​ന​സി​ലാ​ക്കി​ ​തു​ട​ങ്ങി.​ ​എം.​ഡി.​എം.​എ​ ​കേ​സി​ലെ​ ​പ്ര​തി​യാ​യ​ ​സ​തീ​ശ​ന്റെ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​കോ​ർ​ഡി​നേ​റ്റ​റു​ടെ​ ​ഫോ​ൺ​ ​ഇ​തു​വ​രെ​ ​പ​രി​ശോ​ധി​ക്കാ​ത്ത​ ​പൊ​ലീ​സാ​ണ് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ഫോ​ൺ​ ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​മോ​ഡി​യു​ടെ​ ​പാ​ത​യി​ലാ​ണ് ​വി.​ഡി​യുമെന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA