തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി. അധിക വൈദ്യുതി ലഭ്യത ഉറപ്പാക്കാനാകാത്ത സാഹചര്യത്തിലാണ് നടപടിയെന്നും കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയത്താണ് വിവിധ മേഖലകളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക.
ഇന്നലെയും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഉയർന്ന നിലയിൽ തുടർന്നു. പീക്ക് സമയങ്ങളിൽ പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയും കുറഞ്ഞിരുന്നു. ഇതോടെ വൈദ്യുതി ലഭ്യതയിൽ ഏകദേശം 600 മെഗാവാട്ടിന്റെ കുറവുണ്ടായതായി കെഎസ്ഇബി അറിയിച്ചു. ഉയർന്ന ഉപഭോഗവും വൈദ്യുതി ലഭ്യതയിലെ കുറവും കണക്കിലെടുത്താണ് നിയന്ത്രണം അനിവാര്യമായതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
ഒരാഴ്ചക്കുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയും ചർച്ചകൾ തുടരുന്നതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫും അറിയിച്ചിരുന്നെങ്കിലും പതിനെട്ടാം ദിവസവും പരിഹാരമായിട്ടില്ല. അതിനിടെ, മുന്നറിയിപ്പില്ലാതെ ചൂടേറിയ സമയങ്ങളിൽ രണ്ടും മൂന്നും തവണ വൈദ്യുതി മുടങ്ങുന്നത് ജനജീവിതത്തെ ബാധിക്കുന്നതായി പരാതികൾ ഉയരുന്നുണ്ട്. നിയന്ത്രണം എത്രകാലം തുടരുമെന്നതിൽ വ്യക്തതയില്ലെന്നും ആഴ്ചകളായി തുടരുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നുമുള്ള വിമർശനങ്ങളും ശക്തമാണ്.
Kerala continues to face power restrictions for the 18th consecutive day due to high consumption and inadequate electricity availability. KSEB said restrictions will be imposed between 6:15 pm and 12:45 am, with a shortfall of around 600 MW during peak hours. Despite assurances that the crisis would be resolved within a week, disruptions continue, prompting public complaints and criticism.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |