SignIn
Kerala Kaumudi Online
Thursday, 17 September 2026 1.58 AM IST

മെസി തട്ടിപ്പ് കേസ്: റിപ്പോർട്ടർ ചാനലിലും ഉടമകളുടെ വീട്ടിലും റെയ്ഡ്

READ ENGLISH VERSION
reporter

#വിദേശ കറൻസികളും വിദേശ
ക്രെഡിറ്റ് കാർഡ് അടക്കം പിടിച്ചു

കൊച്ചി: ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിൽ പൊലീസ് റെയ്ഡ്. കളമശേരിയിലെ ആസ്ഥാനം, ഉടമകളായ അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ ഫ്ലാറ്റുകൾ,പരസ്യകമ്പനിയായ ഗോട്ട് ആഡിന്റെ ഓഫീസ്, വയനാട്ടിലെ തറവാട്ടു വീട് എന്നിവിടങ്ങളിൽ ഒരേസമയമായിരുന്നു പരിശോധന.

വിദേശ കറൻസികൾ, ഡിജിറ്റൽ രേഖകൾ, വിദേശ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ എന്നിവ കസ്റ്റഡിയിലെടുത്തതായി സൂചന.

മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്.വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയാണ് കുറ്റങ്ങൾ. പ്രാഥമിക അന്വേഷണത്തെ തുടർന്ന് എസ്.ഐ.ടി അംഗമായ പി. വിക്രമന്റെ പരാതിയിലാണ് കേസ്.

എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടിയിലെ ഓഫീസർകൂടിയായ തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ബിനോയ് ചന്ദ്രന്റെ സംഘമാണ് റെയ്ഡ് നടത്തിയത്.

ബിനോയ് ചന്ദ്രന്റെ നേതൃത്വത്തിൽ ചാനൽ ഓഫീസിൽ എത്തിയപ്പോൾ, മറ്റു സംഘങ്ങൾ ഫ്ളാറ്റുകളിലും പരസ്യകമ്പനിയിലും റെയ്ഡ് നടത്തി.

ഫ്ളാറ്റിൽ ആന്റോയുടെ മൊബൈലും ലാപ് ടോപ്പും പരിശോധിച്ചു.ആന്റോയുമായി ചാനൽ ഓഫീസിൽ എത്തി.പുലർച്ചെ നാലിനാരംഭിച്ച പരിശോധന വൈകിട്ടുവരെ നീണ്ടു.

ആന്റോയും മറ്റും 2024 ഡിസംബർ മുതൽ ഗൂഢാലോചന നടത്തി. വ്യാജവും നിയമവിരുദ്ധവുമായ വ്യവസ്ഥകൾ അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ എഴുതിച്ചേർത്ത് സർക്കാരിനെയും മറ്റുള്ളവരെയും വഞ്ചിക്കുകയും അന്യായലാഭം ഉണ്ടാക്കുകയും ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് എഫ്.ഐ.ആറിലുള്ളത്.

ന്യൂസ് ഡെസ്‌കിൽ

പൊലീസ്, പ്രതിഷേധം

ന്യൂസ് ഡെസ്കിലേക്ക് പൊലീസ് കയറിയത് പ്രതിഷേധത്തിന് ഇടയാക്കി. മാദ്ധ്യമപ്രവർത്തകരുടെയും സാങ്കേതിക പ്രവർത്തകരുടെയും മൊബൈൽ ഫോണുകൾ പിടിച്ചുവച്ചു. ന്യൂസ്, ഡിജിറ്റൽ ഡെസ്കുകളിലുണ്ടായിരുന്നവരെ മാറ്റി. ഡയറികളും മേശവലിപ്പുകളും ഫയലുകളും പരിശോധിച്ചു. ഒന്നര മണിക്കൂറോളം സംപ്രേഷണം തടസപ്പെടുത്തിയെന്ന് റിപ്പോർട്ടർ ടി.വി അറിയിച്ചു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻമന്ത്രി പി. രാജീവ്, കേരള പത്രപ്രവർത്തക യൂണിയൻ തുടങ്ങിയവർ പ്രതിഷേധിച്ചു.

​ ​ആ​​​ന്റോ​​​ ​​​അ​​​ഗ​​​സ്റ്റി​ന്റെ​ ​വീ​ട്ടി​​​ൽ​ ​റെ​യ്ഡ്

43​​​ ​​​ലി​​​റ്റ​​​ർ​​​ ​​​വി​​​ദേ​​​ശ​​​മ​​​ദ്യം​ ​ഉ​​​ൾ​​​പ്പെ​​​ടെ​
67.5​​​ ​​​ലി​​​റ്റ​​​ർ​​​ ​​​മ​​​ദ്യ​​​ശേ​​​ഖ​​​രം​ ​പി​ടി​ച്ചു


ക​​​ൽ​​​പ്പ​​​റ്റ​​​:​​​ ​​​ആ​​​ന്റോ​​​ ​​​അ​​​ഗ​​​സ്റ്റി​ന്റെ​ ​വാ​​​ഴ​​​വ​​​റ്റ​​​യി​​​ലെ​​​ ​​​ത​​​റ​​​വാ​​​ട് ​​​വീ​​​ട്ടി​​​ൽ​​​ ​​​വൈ​​​ൻ​​​ ​​​അ​​​ട​​​ക്കം​​​ ​​​വി​​​ല​​​കൂ​​​ടി​​​യ​​​ 67.5​​​ ​​​ലി​​​റ്റ​​​ർ​​​ ​​​വി​​​ദേ​​​ശ​​​ ​​​നി​​​ർ​​​മ്മി​​​ത​​​ ​​​മ​​​ദ്യം​​​ ​​​ക​​​ണ്ടെ​​​ത്തി.​​​എ​​​ക്‌​​​സൈ​​​സ് ​​​സ​​​ർ​​​ക്കി​​​ൾ​​​ ​​​ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ​​​ ​​​ടി.​​​ഷ​​​റ​​​ഫു​​​ദ്ദീ​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള​​​ ​​​സം​​​ഘം​​​ ​​​മ​​​ദ്യം​​​ ​​​പി​​​ടി​​​ച്ചെ​​​ടു​​​ത്തു.​​​ജാ​​​മ്യ​​​മി​​​ല്ലാ​​​ ​​​കേ​​​സെ​​​ടു​​​ത്തു.​​​ ​​​ലി​​​റ്റ​​​റി​​​ന് 50000​​​ ​​​രൂ​​​പ​​​യ്ക്ക് ​​​മു​​​ക​​​ളി​​​ൽ​​​ ​​​വി​​​ല​​​യു​​​ള്ള​​​ ​​​മ​​​ദ്യം​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​പി​​​ടി​​​ച്ചെ​​​ന്നാ​​​ണ് ​​​വി​​​വ​​​രം.
എ​​​സ്.​​​ ​​​ഐ.​​​ടി.​​​ ​​​അം​​​ഗ​​​മാ​​​യ​​​ ​​​വ​​​യ​​​നാ​​​ട് ​​​ക്രൈം​​​ ​​​ബ്രാ​​​ഞ്ച് ​​​ഡി​​​വൈ.​​​എ​​​സ്.​​​പി​​​ ​​​പി.​​​എ​​​ൽ.​​​ഷാ​​​ജു​​​വി​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു​​​ ​​​റെ​​​യ്ഡ്.​​​ ​​​രാ​​​വി​​​ലെ​​​ 6​​​ ​​​മ​​​ണി​​​ക്ക് ​​​ആ​​​രം​​​ഭി​​​ച്ച​​​ ​​​പ​​​രി​​​ശോ​​​ധ​​​ന​​​ ​​​വൈ​​​കി​​​ട്ട് 6.15​​​ ​​​വ​​​രെ​​​ ​​​നീ​​​ണ്ടു.​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​ർ​​​ ​​​മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.​​​ ​​​ബ​​​ന്ധു​​​ക്ക​​​ളെ​​​ന്ന് ​​​പ​​​റ​​​ഞ്ഞെ​​​ത്തി​​​യ​​​വ​​​രെ​​​ ​​​അ​​​ക​​​ത്തേ​​​ക്ക് ​​​പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​ല്ല.

​​സെ​​​റ്റി​​​ൽ​​​ ​​​ചെ​​​യ്തു​​​കൂ​​​ടെ​​​ ​​​എ​​​ന്നാ​​​ണ് ​​​അ​​​ന്വേ​​​ഷ​​​ണ​​​ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ ​​​ചോ​​​ദി​​​ക്കു​​​ന്ന​​​ത്.​​​ ​​​അ​​​തി​​​നെ​​​ന്റെ​​​ ​​​കൈ​​​യി​​​ൽ​​​ ​​​മ​​​റു​​​പ​​​ടി​​​യി​​​ല്ല.​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്റെ​​​ ​​​ഭാ​​​ഗ​​​മാ​​​യി​​​ ​​​നോ​​​ട്ടീ​​​സ് ​​​ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.
മാ​​​നേ​​​ജിം​​​ഗ് ​​​എ​​​ഡി​​​റ്റർ

​​സെ​​​ർ​​​ച്ച് ​​​വാ​​​റ​​​ന്റോ​​​ടെ​​​യാ​​​ണ് ​​​പ​​​രി​​​ശോ​​​ധ​​​ന.​​​ ​റി​പ്പോ​ർ​ട്ട​റി​ന്റെ​​​ ​വാ​​​ർ​​​ത്താ​​​ ​​​സം​​​പ്രേ​​​ഷ​​​ണം​​​ ​​​ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല.​​​ ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ ​​​ക്യാ​​​മ​​​റ​​​യി​​​ൽ​​​ ​​​പ​​​ക​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.​
-​​​പി.​​​ ​​​വി​​​ജ​​​യൻ
എ.​​​ഡി.​​​ജി.​​​പി
എ​​​സ്.​​​ഐ.​​​ടി​​​ ​​​ത​​​ല​​​വൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REPORTER MESSI CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA