തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലെ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) പൂർണസ്വാതന്ത്ര്യമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സെർച്ച് വാറണ്ട് ഉൾപ്പെടെയുള്ള മതിയായ അനുമതി നേടിയശേഷമാണ് റെയ്ഡ് നടന്നതെന്നും മന്ത്രി വ്യക്തമാക്കി. മാദ്ധ്യമസ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുന്നത് ആദ്യമായല്ലെന്നും എൽഡിഎഫ് സർക്കാരിന്റെ കാലത്തും മാദ്ധ്യമസ്ഥാപനങ്ങളിൽ റെയ്ഡ് നടന്നിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
'സ്പോർട്സ് സെക്രട്ടറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്ഐടി രൂപീകരിച്ചത്. വേണ്ട നടപടി കൈക്കൊള്ളണമെന്ന് നിർദേശിച്ച് മുഖ്യമന്ത്രി വിഡി സതീശനാണ് ആ റിപ്പോർട്ട് എനിക്ക് കൈമാറിയത്. ആഭ്യന്തരവകുപ്പ് അത് പരിശോധിച്ചശേഷമാണ് എസ്ഐടി രൂപീകരിച്ചതും വിഷയത്തിൽ അന്വേഷണം ആരംഭിച്ചതും. എസ്ഐടി എങ്ങനെ പ്രവർത്തിക്കണം എന്നതിൽ നിയമങ്ങളുണ്ട്. മാദ്ധ്യമസ്ഥാപനത്തിലെ പരിശോധനയിൽ നിയമവിരുദ്ധതമായി അവർ ഒന്നും ചെയ്തിട്ടില്ലെന്നാണ് എനിക്ക് മനസിലാക്കാൻ സാധിക്കുന്നത്.
സെർച്ച് വാറണ്ട് ഉൾപ്പെടെയുള്ള മതിയായ അനുമതി നേടിയശേഷമാണ് റെയ്ഡ് നടന്നത്. എസ്ഐടിക്ക് അവരുടേതായ രീതികളുണ്ട്. അന്വേഷണം നടക്കട്ടെ വസ്തുതകൾ ശരിയാണെങ്കിൽ നിയമം അതിന്റേതായ വഴിക്ക് മുന്നോട്ടുപോകും. മാദ്ധ്യമസ്ഥാപനത്തിലെ റെയ്ഡിൽ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന പരിശോധിക്കും. ഇത് ആദ്യമായല്ല മാദ്ധ്യമസ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുന്നത്. പൊലീസിന്റെ അന്വേഷണത്തിൽ ഒരിക്കലും ആഭ്യന്തരമന്ത്രിയോ ആഭ്യന്തരവകുപ്പോ ഇടപെടാറില്ല'- മന്ത്രി പറഞ്ഞു.
Home Minister Ramesh Chennithala said the Special Investigation Team (SIT) has complete freedom to investigate the alleged financial fraud case involving the name of football legend Lionel Messi. He said the raid at the media organisation was conducted after obtaining the required permissions, including a search warrant.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |