SignIn
Kerala Kaumudi Online
Thursday, 11 June 2026 6.31 PM IST

'അമ്മ' സംഘടനയെ തകർക്കാൻ ശ്രമിച്ചു; അൻസിബയ്‌ക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്

ansiba

കൊച്ചി: നടി അൻസിബ ഹസനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകി താരസംഘടനയായ 'അമ്മ'. സോഷ്യൽമീഡിയയിലൂടെയും മാദ്ധ്യമങ്ങളിലൂടെയും സംഘടനയ്‌ക്കെതിരെ നിരന്തരം പരസ്യ പ്രസ്‌താവനകൾ നടത്തി 'അമ്മ'യെ തകർക്കാൻ ശ്രമിച്ചെന്ന് കാട്ടിയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. സംഘടനയ്‌ക്കുള്ളിൽ രമ്യമായി പരിഹരിക്കാമായിരുന്ന പ്രശ്‌നങ്ങളെ തെരുവിലേക്ക് വലിച്ചിഴച്ച് സംഘടനയ്‌ക്ക് കളങ്കമുണ്ടാക്കിയെന്നാണ് ഭാരവാഹികളുടെ വിലയിരുത്തൽ.

ബൈലോയ്‌ക്ക് വിരുദ്ധമായി അച്ചടക്കലംഘനം നടത്തിയ നടിക്കെതിരെ നടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് 17-ാം തീയതിക്ക് മുമ്പ് മറുപടി നൽകണമെന്നാണ് നിർദേശം. മറുപടി തൃപ്‌തികരമല്ലെങ്കിൽ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് സംഘടന കടക്കുമെന്നാണ് വിവരം.

നടി ലക്ഷ്‌മിപ്രിയയ്‌ക്കും തൃപ്പൂണിത്തുറ വനിതാ സ്റ്റേഷനിലെ എസ്‌ഐക്കുമെതിരെ അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന പൊലീസ് റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് താരസംഘടനയിൽ നിന്നും നടിക്ക് തിരിച്ചടി നേരിടേണ്ടിവന്നിരിക്കുന്നത്. വർഗീയ പരാമർശങ്ങളും ജാതി അധിക്ഷേപങ്ങളും നടത്തിയെന്ന് കാട്ടി നടൻ ടിനി ടോമിനെതിരെയും അൻസിബ പരാതി നൽകിയിരുന്നു. കടവന്ത്ര പൊലീസിൽ നൽകിയ പരാതിയുമായി നടി മുന്നോട്ടുപോവുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ANSIBA HASSAN, AMMA, SHOW CAUSE NOTICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA