SignIn
Kerala Kaumudi Online
Sunday, 09 August 2026 1.43 AM IST

അമ്മ പിളർപ്പിലേക്ക്: ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഫെഫ്‌കയെ സമീപിച്ച് അംഗങ്ങൾ

READ ENGLISH VERSION
amma

കൊച്ചി: താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന സൂചന. പുതിയ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഇരുപതോളം താരങ്ങൾ തങ്ങളെ സമീപിച്ചു എന്ന് ഫെഫ്‌ക ജനനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.ഫെഫ്കയിൽ അഫിലിയേഷൻ വേണമെന്ന് ഇവർ ആവശ്യപ്പെട്ടെന്നും എന്നാൽ ഇത് സാദ്ധ്യമല്ലെന്ന കാര്യം അവരെ അറിയിച്ചതായും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

എന്നാൽ അമ്മയുടെ ഭാരവാഹികളായ ആരും ഫെഫ്കയെ സമീപിച്ചിട്ടില്ല എന്ന് മുൻ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പറഞ്ഞു. അമ്മ ചാരി​റ്റബിൾ പ്രസ്ഥാനമായി തന്നെ തുടരുമെന്നും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ അഞ്ഞൂറിലധികം അംഗങ്ങളാണ് അമ്മയിലുള്ളത്. ഹേമ കമ്മി​റ്റി റിപ്പോർട്ടിലെ പരാമർശങ്ങളെ തുടർന്ന് അമ്മ എക്സിക്യൂട്ടീവ് കമ്മി​റ്റി രാജി വച്ചിരുന്നു. ഇതേത്തുടർന്ന് സംഘടനയിലെ ചേരിതിരിവ് പരസ്യമായിരുന്നു. കമ്മിറ്റി ഒന്നടങ്കം രാജിവച്ചതിനെ എതിർത്ത് പല താരങ്ങളും രംഗത്തെത്തിയിരുന്നു.

അതിനിടെ ഹേമ കമ്മി​റ്റി റിപ്പോർട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫെഫ്ക രംഗത്തെത്തി. ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനാണ് വാർത്ത സമ്മേളനത്തിൽ ആരോപണങ്ങൾ ഉന്നയിച്ചത്. കമ്മി​റ്റി കേൾക്കേണ്ടവരെ കേൾക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയത് എന്നാണ് ബി.ഉണ്ണികൃഷ്ണൻ ആരോപിക്കുന്നത്.

'ഹേമ കമ്മ​റ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പേരുകൾ പുറത്തു വരണം എന്നാണ് ഫെഫ്കയുടെ നേരത്തെയുള്ള നിലപാട്. ട്രേഡ് യൂണിയൻ എന്ന നിലയിൽ ഹേമ കമ്മ​റ്റി റിപ്പോർട്ടിൽ ഫെഫ്കക്ക് വിമർശനം ഉണ്ട്. ഹേമ കമ്മ​റ്റി കാണേണ്ട ആളുകളെ കണ്ടിട്ടില്ല എന്നതാണ് പ്രധാന വിമർശനം എന്തു കൊണ്ടു തെരഞ്ഞെടുക്കപെട്ടവരെ മാത്രം കണ്ടുവെന്ന് വ്യക്തമാക്കണം.ഒരു ചോദ്യവലി ഉണ്ടാക്കി ഡബ്യുസിസി അംഗങ്ങൾക്ക് അയച്ചു എന്ന് ഹേമ കമ്മ​റ്റി റിപ്പോർട്ടിലെ പന്ത്രണ്ടാം പേജിൽ തന്നെ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഡബ്ല്യുസിസിയെ മാത്രം തിരഞ്ഞെടുത്തത്. മ​റ്റ് സിനിമ സംഘടനകളെ എന്തിന് ഒഴിവാക്കി'- അദ്ദേഹം ചോദിച്ചു.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMMA, FEFKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA