SignIn
Kerala Kaumudi Online
Sunday, 09 August 2026 1.57 AM IST

കേന്ദ്രഫണ്ട് ദുരുപയോഗം: സോഷ്യൽ ഓഡിറ്റ് സൊസൈറ്റിക്കെതിരെ റിപ്പോർട്ട്

aa

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്തതായി കേരള പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ഓഡിറ്റ് റിപ്പോർട്ട്. ദേശീയ വിവരാവകാശ കൂട്ടായ്മ അംഗം സിദ്ധീഖ് താനൂരിന് നൽകിയ വിവരാവകാശ മറുപടിയിലാണ് ഫണ്ട് ദുരുപയോഗത്തെക്കുറിച്ചുള്ളത്. 2021 മുതൽ 2024വരെയുള്ള കാലയളവിൽ ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെ സോഷ്യൽ ഓഡിറ്റ് ഡയറക്ടറുടെ ശമ്പളം 60,000 രൂപയിൽ നിന്ന് 1.05ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ 2154 കേസുകളിലായി 55.30ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUDIT REPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA