അങ്കമാലി: വിദ്യാർത്ഥികൾ, ഇതരസംസ്ഥാനക്കാർ ഒഴികെ എല്ലാ പുരുഷന്മാർക്കും ഇന്ന് സൗജന്യ യാത്ര ഒരുക്കി 'ബെസ്റ്റ് വേ' എന്ന സ്വകാര്യ ബസ്. അങ്കമാലി - കൊരട്ടി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണിത്. സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് നീക്കം. അങ്കമാലി ടൗൺ ജംഗ്‌ഷനിൽ ഇന്ന് സ്വകാര്യ ബസ് ഉടമകൾ പ്രതിഷേധ ധർണയും നടത്തും.
കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതി കാരണം അങ്കമാലി റൂട്ടിലെ സ്വകാര്യ ബസുകൾ വലിയ പ്രതിസന്ധിയിലാണെന്നാണ് ബസുടമകൾ പറയുന്നത്. തൊഴിലാളികൾക്ക് കൂലി പോലും കിട്ടുന്നില്ല. ഡീസലടിക്കാൻ പോലുമുള്ള വരുമാനം ഇപ്പോൾ ലഭിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിൽ പ്രതിഷേധിച്ചാണ് മറ്റ് ബസുകളുടെ പ്രതിനിധിയായി ബെസ്റ്റ് ബേ ബസിൽ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ച് പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്നും ബസുടമകൾ പറഞ്ഞു.
A private bus on the Angamaly–Kuruppampady route offered free rides to all men, excluding students and migrant workers, to protest Kerala’s Priyadarshini scheme, which provides free travel for women on KSRTC buses. Private bus operators say the scheme has severely reduced their revenue and threatens their livelihood.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |