
തിരുവനന്തപുരം: റേഷൻ കടകളിലൂടെ ഓണക്കാലത്ത് 26 രൂപയ്ക്ക് നൽകുന്ന സ്‌പെഷ്യൽ അരി അടുത്ത മാസവും തുടരുന്നത് പരിഗണനയിലാണെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ഓണക്കിറ്റ് വിതരണോദ്ഘാടനം കേസരി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. എഫ്.സി.ഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകുന്നത്. അതിന്റെ ലഭ്യത പരിശോധിച്ചു വരികയാണ്. ആഗസ്റ്റ് 25 നബിദിനം വരുന്നതിനാൽ റേഷൻ വ്യാപാരികൾക്ക് നിയന്ത്രിത അവധി നൽകുമെന്നും മന്ത്രി അറിയിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അദ്ധ്യക്ഷനായി . സെക്രട്ടറി അനുപമ ജി.നായർ, ആർ.കിരൺ ബാബു, ശരത് ഉമയനല്ലൂർ, അദാനി കേരള കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് മേധാവി മഹേഷ് ഗുപ്തൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |