
കണ്ണൂർ: ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയിൽ നിന്ന് സി.പി.എം സൈബർ പോരാളിയായി വളർന്ന് സംസ്ഥാനമറിയുന്ന കുറ്റവാളിയായി രൂപം മാറുകയായിരുന്നു അർജുൻ ആയങ്കി. ചാട്ടുളി പോലുള്ള വാക്കുകളാൽ ആരാധക വൃദ്ധത്തെയും സൃഷ്ടിച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയായിരുന്നു വിഹാരകേന്ദ്രം. ആകാശ് തില്ലങ്കേരി ഉൾപ്പെടുന്ന സംഘത്തോടൊപ്പം കൂടിയതോടെ വഴിതിരിഞ്ഞു. കരിപ്പൂർ, കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘാംഗമായി. സ്വർണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയായി.
2021ലെ കരിപ്പൂർ സ്വർണക്കടത്ത് കേസിലും രാമനാട്ടുകര അപകടത്തിലും അർജുന്റെ പേര് ഉയർന്നതോടെ സി.പി.എം എതിരായി. എന്നാൽ സൈബർ ഗ്രൂപ്പുകളിലും ഇടത് അനുകൂല ലേബലും അർജുൻ തുടർന്നു. പരിപാടികളിൽ അടുപ്പിക്കരുതെന്ന് സി.പി.എം കീഴ്ഘടകങ്ങൾക്ക് കർശന നിർദ്ദേശം നൽകി. തൃശൂരിലെ സ്വർണവ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന സംഭവം ഉൾപ്പെടെ ക്രിമിനൽ കേസ് കൂടിയതോടെ കാപ്പ ചുമത്തി, ജില്ലയിൽ നിന്ന് പുറത്താക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |