SignIn
Kerala Kaumudi Online
Thursday, 24 September 2026 2.16 AM IST

പിണറായിക്കെതിരായ അന്വേഷണം;​ എസ്.ഐ.ടിയിൽ എസ്.പി വിക്രമൻ ഉൾപ്പെടെ ഒൻപതംഗങ്ങൾ

1

മേൽനോട്ടം എച്ച്. വെങ്കടേശിന്
ഡി.ജി.പിക്ക് പൂർണ സ്വാതന്ത്ര്യം

തിരുവനന്തപുരം: മാസപ്പടി, ഹവാലയിടപാട് ആരോപണങ്ങളിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരെയുള്ള അന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കടേശിന്റെ മേൽനോട്ടത്തിൽ ഒമ്പതംഗങ്ങളുള്ള പ്രത്യേകസംഘം രൂപീകരിച്ചു. എസ്.പി വിക്രമൻ, ഡി.​വൈ.​എ​സ്.​പി​മാ​രാ​യ​ ​കെ.​ബി.​ബെ​ന്നി,​ ​എ​സ്.​എം.​പ്ര​ദീ​പ് ​കു​മാ​ർ,​ ​എ​ൻ.​ലി​ജു​ ​എ​ന്നി​വ​രും​ ​അ​ഞ്ച് ​സി.​ഐ​മാ​രും​ ​ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘം.

ദേശീയ അന്വേഷണ ഏജൻസിയിലെ (എൻ.ഐ.എ) സേവനത്തിനുശേഷം തിരിച്ചെത്തിയ വിക്രമൻ, മെസിയുടെ പേരിലുള്ള തട്ടിപ്പന്വേഷിക്കുന്ന എസ്.ഐ.ടിയിലും അംഗമാണ്. അതിനിടെ അന്വേഷണത്തിൽ എന്തു തീരുമാനമെടുക്കാനും ഡി.ജി.പി റവാഡ ചന്ദ്രശേഖറിന് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകി. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിവു കിട്ടിയാൽ കേസെടുക്കാം. അഴിമതി കണ്ടെത്തിയാൽ വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശിക്കാം. ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി മിൻഹാജ് അലം ഇക്കാര്യമറിയിച്ച് ഡി.ജി.പിക്ക് കത്ത് നൽകി.

ഏതു തരത്തിലുള്ള അന്വേഷണം വേണമെന്നും തുടർനടപടികൾ എങ്ങനെയാവണമെന്നും അന്വേഷണ സംഘത്തിൽ ആരൊക്കെയുണ്ടാവണമെന്നും ഡി.ജി.പിക്ക് തീരുമാനിക്കാം. തെളിവുണ്ടെങ്കിൽ കേസെടുക്കുന്നതിനടക്കം ഓരോ ഘട്ടങ്ങളിലും പ്രത്യേകമായി സർക്കാരിന്റെ അനുമതി തേടേണ്ടതില്ല. മാസപ്പടി, ഹവാലയിടപാട് എന്നിവയിൽ രണ്ട് കേസുകളെടുക്കുന്നതിനെ കുറിച്ചും ഡി.ജി.പിക്ക് തീരുമാനമെടുക്കാം.

 സൈബർ വിവരം കൈമാറണം

പിണറായിയുടെയും റിയാസിന്റേയുമടക്കം ഫോൺവിളി രേഖകൾ പരിശോധിക്കാൻ അന്വേഷണ സംഘത്തിന് സൈബർ വിഭാഗത്തിന്റെ സേവനം ലഭ്യമാക്കും. ഇതിനായി സൈബർ ഓപ്പറേഷൻസ് എസ്.പി അങ്കിത് അശോകന് ഡി.ജി.പി കത്ത് നൽകി. അന്വേഷണ സംഘം ആവശ്യപ്പെടുന്ന സൈബർ വിവരങ്ങളെല്ലാം ഉടനടി കൈമാറണമെന്നാണ് നിർദ്ദേശം. സൈബർ വിഭാഗത്തിലെ ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തും.


 അ​ഴി​മ​തി​യും​ ​കൈ​ക്കൂ​ലി​യും തെ​ളി​യി​ക്കാ​ൻ​ ​ക​ട​മ്പ​ക​ളേ​റെ

എം.​എ​സ്.​ ​സ​ജീ​വൻ

കൊ​ച്ചി​:​ ​മാ​സ​പ്പ​ടി​ക്കേ​സി​ൽ​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​തി​രെ​ ​അ​ഴി​മ​തി,​ ​കൈ​ക്കൂ​ലി​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​തെ​ളി​യി​ക്കാ​ൻ​ ​ക്രൈം​ ​ബ്രാ​ഞ്ച് ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​മു​മ്പി​ൽ​ ​ക​ട​മ്പ​ക​ളേ​റെ.​ ​മാ​സ​പ്പ​ടി​യി​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​നു​ണ്ടാ​യ​ ​നേ​ട്ട​വും​ ,​സി.​എം.​ആ​ർ.​എ​ൽ​ ​ക​മ്പ​നി​ക്ക് ​ല​ഭി​ച്ച​ ​അ​ന​ധി​കൃ​ത​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​ക​ണ്ടെ​ത്ത​ണം.​ ​മാ​സ​പ്പ​ടി​യി​ലെ​ ​ക​ള്ള​പ്പ​ണ​യി​ട​പാ​ട് ​അ​ന്വേ​ഷി​ച്ച​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്‌​ട​റേ​റ്റ് ​സ​മ​ർ​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം.​ ​മ​ക​ൾ​ ​വീ​ണ​യ്ക്ക് ​ല​ഭി​ച്ച​ ​തു​ക​ ​പി​ണ​റാ​യി​ക്ക് ​ന​ൽ​കി​യ​ ​കൈ​ക്കൂ​ലി​യാ​ണെ​ന്ന് ​സ്ഥാ​പി​ക്ക​ണം.​ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സി.​എം.​ആ​ർ.​എ​ല്ലി​ന് ​നി​യ​മ​ ​വി​രു​ദ്ധ​മാ​യി​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ന​ൽ​കി​യെ​ന്ന​തി​ന് ​വ്യ​ക്ത​മാ​യ​ ​തെ​ളി​വും​ ​മൊ​ഴി​ക​ളും​ ​ശേ​ഖ​രി​ക്ക​ണം.​ ​സി.​എം.​ആ​ർ.​എ​ല്ലി​ന് ​സാ​മ്പ​ത്തി​ക​മാ​യും​ ​മ​റ്റു​മു​ണ്ടാ​യ​ ​നേ​ട്ട​ങ്ങ​ൾ​ ​ക​ണ്ടെ​ത്ത​ണം.​ ​എ​ങ്കി​ലേ​ ​അ​ഴി​മ​തി​യെ​ന്ന് ​തെ​ളി​യി​ക്കാ​നാ​വൂ.​ ​സി.​എം.​ആ​ർ.​എ​ല്ലും​ ​സ​ഹ​ ​സ്ഥാ​പ​ന​ങ്ങ​ളും​ 2.78​ ​കോ​ടി​ ​ന​ൽ​കി​യ​ത് ​ഐ.​ടി​ ​സേ​വ​ന​ത്തി​നു​ള്ള​ ​പ്ര​തി​ഫ​ല​മെ​ന്നാ​ണ് ​വീ​ണ​യു​ടെ​ ​വി​ശ​ദീ​ക​ര​ണം.

​ ​മൊ​ഴി​മാ​റ്റം​ ​നി​ർ​ണാ​യ​കം

​ ​വീ​ണ​യി​ൽ​ ​നി​ന്ന് ​ഐ.​ടി​ ​സേ​വ​നം​ ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും,​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​ന​ൽ​കി​യ​ ​കൈ​ക്കൂ​ലി​യാ​ണെ​ന്നും​ ​മൊ​ഴി​ക​ളു​ണ്ടെ​ന്നാ​ണ് ​ഇ.​ഡി​ ​റി​പ്പോ​ർ​ട്ടി​ൽ.
​ ​ഇ.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യും​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ​സി.​എം.​ആ​ർ.​എ​ൽ​ ​എം.​ഡി​ ​ശ​ശി​ധ​ര​ൻ​ ​ക​ർ​ത്ത,​ ​മു​ൻ​ ​ചീ​ഫ് ​ഫി​നാ​ൻ​ഷ്യ​ൽ​ ​ഓ​ഫീ​സ​ർ​ ​പി.​സു​രേ​ഷ് ​കു​മാ​ർ​ ​എ​ന്നി​വ​രു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ ​മൊ​ഴി​ ​തി​രു​ത്താ​ൻ​ ​സ​ത്യ​വാ​ങ്മൂ​ല​വും​ ​ഇ.​ഡി​ക്ക് ​ഇ​വ​ർ​ ​സ​മ​ർ​പ്പി​ച്ചു.
​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​കൈ​ക്കൂ​ലി​ ​ന​ൽ​കി​യെ​ന്ന​ ​മൊ​ഴി​ ​സി.​എം.​ആ​ർ.​എ​ല്ലി​ൽ​ ​നി​ന്ന് ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​ല​ഭി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​ ​കു​റ​വെ​ന്ന് ​നി​യ​മ​ ​വി​ദ​ഗ്ദ്ധർ
​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വും​ ​സി.​പി.​എം​ ​പോ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗ​വു​മാ​യ​ ​പി​ണ​റാ​യി​ക്കെ​തി​രാ​യ​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണ​മാ​യ​തി​നാ​ൽ​ ​കൃ​ത്യ​വും​ ​വ്യ​ക്ത​വു​മാ​യ​ ​തെ​ളി​വ് ​ഉ​റ​പ്പാ​ക്ക​ണം.
​ ​ഏ​റെ​ ​രാ​ഷ്ട്രീ​യ​ ​മാ​ന​ങ്ങ​ളു​ള്ള​ ​അ​ന്വേ​ഷ​ണം.​ ​മാ​സ​പ്പ​ടി​ ​ആ​രോ​പ​ണ​ത്തെ​ ​സി.​പി.​എം​ ​തു​ട​ക്കം​ ​മു​ത​ൽ​ ​എ​തി​ർ​ക്കു​ന്നു.
​ ​പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ​ ​കേ​സ് ​ര​ജി​സ്‌​റ്റ​ർ​ ​ചെ​യ്‌​ത് ​വി​ശ​ദ​ ​അ​ന്വേ​ഷ​ണ​ത്തി​നു​ള്ള​ ​തെ​ളി​വ് ​ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ​ ​സ​ർ​ക്കാ​രി​നും​ ​യു.​ഡി.​എ​ഫി​നും​ ​തി​രി​ച്ച​ടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA