SignIn
Kerala Kaumudi Online
Thursday, 15 October 2026 7.07 AM IST

നടിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

READ ENGLISH VERSION
p

കൊച്ചി:അനുവാദമില്ലാതെ ദേഹത്ത് സ്പർശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന നടിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. എറണാകുളം സ്വദേശി വിപിനെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്.വ്യാഴാഴ്ച വൈകിട്ട് സ്റ്റേഡിയം ലിങ്ക് റോഡിലുള്ള ടാറ്റുസ്റ്റുഡിയോയ്ക്ക് സമീപത്തുവച്ചായിരുന്നു സംഭവം.സംഭവദിവസം താരം ടാറ്റുചെയ്യാൻ പോകുകയാണെന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.ഇതുകണ്ട് സ്ഥലം തിരിച്ചറിഞ്ഞ വിപിൻ ടാറ്റുസ്റ്റുഡിയോയിൽ എത്തി ടാറ്റുചെയ്യരുതെന്ന് നടിയെ ഭീഷണിപ്പെടുത്തിയതായാണ് വിവരം.ഇതിനിടെയാണ് ദേഹത്ത് സ്പർശിച്ചത്.തുടർന്ന് നടി പാലാരിവട്ടം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA