
കൊച്ചി: മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്റെ 95-ാം ജന്മദിനത്തോടനുബന്ധിച്ച്, പബ്ലിക് റിലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യ- യംഗ് കമ്മ്യൂണിക്കേറ്റേഴ്സ് ക്ലബ് കേരള ഘടകം ഏർപ്പെടുത്തിയ അവാർഡിന് ശാസ്ത്രജ്ഞ ഡോ.ടെസി തോമസ് അർഹയായി. ശാസ്ത്രസാങ്കേതിക രംഗത്തെ സമഗ്ര സംഭാവനകളെ ആദരിക്കാനാണ് അവാർഡ് ഏർപ്പെടുത്തിയത്. ഇന്ത്യയുടെ മിസൈൽ വികസന രംഗത്തെ സംഭാവനകളിലൂടെ ശ്രദ്ധേയയാണ് ഡോ.ടെസി. 1,00,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം പിന്നീട് സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |