SignIn
Kerala Kaumudi Online
Thursday, 15 October 2026 3.21 AM IST

ജർമ്മനിയിൽ അപ്പാർട്ട്മെന്റിൽ തീപിടിത്തം, മൂന്ന് മലയാളി വിദ്യാർത്ഥികൾ മരിച്ചു

anjali

കൊല്ലം: ജർമ്മനിയിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ കൊല്ലം സ്വദേശിനി അടക്കം മൂന്ന് മലയാളി വിദ്യാർത്ഥികൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കുണ്ടറ പെരിനാട് ചെമ്മക്കാട് അശ്വനി നിവാസിൽ അഞ്ജലി.എസ്.ജോയിയാണ് (27) മരിച്ച കൊല്ലം സ്വദേശിനി. കാലടി സ്വദേശി സിവിൻ ജോണി, ഇടുക്കി സ്വദേശി നോവ സാബു എന്നിവരാണ് മരിച്ച മറ്റ് രണ്ട് മലയാളികൾ.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു തീപിടിത്തം. താഴത്തെ നിലയിലുണ്ടായ തീപിടിത്തം മുകളിലേക്ക് പടരുകയായിരുന്നു. തീപിടിത്തം ആസൂത്രിതമാണെന്ന് സംശയമുണ്ട്. സംഭവത്തിൽ നാൽപ്പത്തിയൊന്നുകാരനായ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പ് കെട്ടിടത്തിലെ താമസക്കാർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി തീവച്ചതാണെന്നാണ് സംശയിക്കുന്നത്. ഡി.ജോയിയുടെയും ഷീല ജോയിയുടെയും മകളാണ് അഞ്ജലി. കഴിഞ്ഞ ജൂലായിലാണ് ജർമ്മനിയിലേക്ക് പോ പോയത്. അവിടെ സ്വകാര്യ വെയർ ഹൗസ് ജീവനക്കാരിയായിരുന്നു. അശ്വനി.എസ്.ജോയി സഹോദരിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GERMANY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA