SignIn
Kerala Kaumudi Online
Saturday, 25 July 2026 1.10 AM IST

കേരളഹൗസിൽ ബഹളമുണ്ടാക്കി: കനയ്യകുമാർ കസ്റ്റഡിയിൽ

READ ENGLISH VERSION
a

ന്യൂഡൽഹി: കേരളാഹൗസിൽ കയറി ബഹളമുണ്ടാക്കിയ കോൺഗ്രസ് നേതാവ് കനയ്യ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ വൈകിട്ട് തന്റെ പേരിൽ ഒരു സുഹൃത്ത് വഴി മുറി ബുക്ക് ചെയ്‌തിട്ടുണ്ടെന്ന് അവകാശപ്പെട്ട് കേരളാഹൗസ് റിസപ്‌ഷനിൽ എത്തിയ കനയ്യയയോട് രേഖകൾ ആവശ്യപ്പെട്ടപ്പോൾ ക്ഷുഭിതനാകുകയായിരുന്നു.ഇന്റർനെറ്റ് ഇല്ലാത്തതിനാൽ രേഖകൾ കാണിക്കാൻ കഴിയില്ലെന്നും സുഹൃത്ത് വരുമ്പോൾ തരാമെന്നും പറഞ്ഞു.ശേഷം മുറിയിലേക്ക് പോകണമെന്ന് ശഠിച്ച കനയ്യയെ കേരളാഹൗസ് ജീവനക്കാർ തടഞ്ഞു. തുടർന്ന് വാക്കു തർക്കമായി. ഇതിനിടെ അവിടെയെത്തിയ റെസിഡന്റ് കമ്മിഷണർ പുനീത് കുമാറുമായും കനയ്യ കുമാർ വഴക്കിട്ടു. കേരളാഹൗസ് ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ഡൽഹി പൊലീസ് എത്തി കസ്റ്റഡയിലെടുക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA