
തിരുവനന്തപുരം: എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ദേശീയ അവാർഡ് പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും ഐ.എസ്.ആർ.ഒ മുൻ ചെയർമാനുമായ എസ്.സോമനാഥിന് നാളെ സമർപ്പിക്കും. ഒരു ലക്ഷം രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറായിരുന്ന പ്രമുഖ പത്രപ്രവർത്തകൻ എൻ.രാമചന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡാണിത്. നാളെ വൈകിട്ട് 4ന് ട്രിവാൻഡ്രം ക്ലബ്ബിലെ ഇല്ലം ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അവാർഡ് കൈമാറും. ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഭാവർമ്മ അദ്ധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ സമിതി ഉപാദ്ധ്യക്ഷൻ പ്രൊഫ.അച്യുത് ശങ്കർ എസ്.നായർ അനുസ്മരണ പ്രഭാഷണം നടത്തും. ഗവർണറുടെ സെക്രട്ടറി കെ.വാസുകി,കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി,ഫൗണ്ടേഷൻ സെക്രട്ടറി പി.പി.ജയിംസ്,മുൻ മന്ത്രി ബാബു ദിവാകരൻ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |