SignIn
Kerala Kaumudi Online
Thursday, 15 October 2026 11.54 AM IST

പിണറായി വിജയന് തിരിച്ചടി; മാസപ്പടി കേസിൽ സിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ അനുമതി നിഷേധിച്ച്​ ഹൈക്കോടതി

READ ENGLISH VERSION

pinarayi-riyas
പിറായി വിജയൻ മുഹമ്മദ് റിയാസ്

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി. കേസിൽ പിണറായി വിജയന്റെയടക്കമുള്ള അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. വിജിലൻസ് എഫ്ഐആർ ഇടണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

കേസിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർ നൽകിയ ഹർജിയാണ് തള്ളിയത്. തങ്ങളുടെ ഭാഗം കേട്ടില്ലെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ഇക്കാര്യത്തിൽ സർ‌ക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ അപ്പീലിന് അനുമതി നൽകരുതെന്നായിരുന്നു ഇഡിയുടെ വാദം.

കേസിൽ ഇരുപക്ഷത്തിന്റെയും വാദം കേട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് പ്രതികളുടെ അവകാശങ്ങളെ ബാധിക്കില്ലെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്താൽ നിയമപരമായി ചോദ്യം ചെയ്യാമെന്നും ചൂണ്ടിക്കാട്ടി ഹർജികൾ തള്ളുകയായിരുന്നു.

English Summary

The Kerala High Court rejected the plea by Pinarayi Vijayan and others seeking permission to appeal against a single-bench order in the monthly payment case. The court observed that the order does not affect the accused's rights and that they can legally challenge the matter if an FIR is registered.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MASAPPADI CASE, PINARAYIVIJAYAN, MUHAMMAD RIYAS, HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA