SignIn
Kerala Kaumudi Online
Thursday, 15 October 2026 10.34 AM IST

സുഹൈൽ മുടി മുറിച്ചതോ മുറിപ്പിച്ചതോ? സാക്ഷികളെ വഴിതെറ്റിച്ച് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള പുതുതന്ത്രമെന്ന് ആക്ഷേപം

suhail
സുഹൈലിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ മുടി പറ്റെവെട്ടിയ നിലയിൽ, സുഹൈൽ അറസ്റ്റിലായപ്പോൾ

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിലെ പ്രധാന പ്രതി സുഹൈൽ സജീവ് മുടി പറ്റെവെട്ടിയത് സാക്ഷികളെ കുഴക്കി കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമെന്ന ആക്ഷേപം ശക്തം. അധികൃതരുടെ ഒത്താശ ഇതിനുണ്ടാവാം എന്നും ആക്ഷേപമുണ്ട്. ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സുഹൈൽ മുടി പറ്റെവെട്ടിയത് പുറംലോകം അറിഞ്ഞത്. കേസിൽ അറസ്റ്റിലായ മറ്റുള്ളവരും ഏറക്കുറെ മുടി പറ്റെവെട്ടിയിരുന്നു.

മുടി മുറിച്ച സുഹൈലിനെ ഒറ്റനോട്ടത്തിലെന്നല്ല സൂക്ഷിച്ചുനോക്കിയാൽപ്പോലും ആർക്കും മനസിലാവില്ല. കേസിൽ അറസ്റ്റിലാകുമ്പോൾ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന രൂപവുമായി ഒരു സാമ്യവുമുണ്ടായിരുന്നില്ല. ഇത്തരത്തിലുളള രൂപമാറ്റവുമായി എത്തിയാൽ തിരിച്ചറിയൽ പരേഡിൽ സുഹൈലിനെ തിരിച്ചറിയാൻ സാക്ഷികൾ ബുദ്ധിമുട്ടും. അതിനുവേണ്ടി ബന്ധപ്പെട്ടവരുടെ ഒത്താശയോടെ നടത്തിയതാണ് മുടിമുറിക്കൽ എന്നാണ് വിമർശകർ ഉയർത്തുന്ന ആക്ഷേപം. ഇന്നലെ കോടതിയിൽ ഹാജരാക്കുന്നതിനുമുമ്പ് രാവിലെ ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴേക്കും ആർക്കും പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ തങ്ങളുടെ നിർബന്ധപ്രകാരമല്ല സുഹൈൽ മുടിപറ്റെവെട്ടിയതെന്നാണ് അധികൃതർ പറയുന്നത്. ഈ വാദത്തെയും പലരും ചോദ്യംചെയ്യുന്നുണ്ട്. ഇത്രയും നാൾ മുറിക്കാതെ സ്റ്റൈലിൽ വളർത്തിക്കൊണ്ടുവന്ന മുടി ഒരുദിവസം പറ്റെവെട്ടാൽ തോന്നിയ ചേതോ വികാരം എന്തായിരിക്കും എന്നാണ് അവർ പരിഹാസരൂപേണ ചോദിക്കുന്നത്. ഇത് മനസിലാക്കാൻ സാമാന്യ ബുദ്ധിമാത്രം മതിയെന്നും അവർ പറയുന്നുണ്ട്.

സുഹൈലിനെ രക്ഷപ്പെടുത്താൻ ഉന്നത രാഷ്ട്രീയക്കാരും സിനിമയുമായി ബന്ധമുള്ളവർ വരെ രംഗത്തുണ്ടെന്നും അതിന് അധികൃതരുടെ ഒത്താശ ആവാേളം ഉണ്ടെന്നുമുളള ആക്ഷേപം ശക്തമാകുന്നതിനിടെയാണ് മുടി പറ്റെവെട്ടി ജയിൽ മേക്കോവറിൽ സുഹൈൽ ഇന്നലെ കോടതിയിൽ എത്തിയത്.

English Summary

Suhail Sajeev, the prime accused in the Nedumbassery Mini Cooper accident, appeared in court with a drastically short haircut, a significant change from his appearance at arrest. Critics allege this alteration is a tactic to confuse witnesses during identification parades and could have been facilitated by authorities. This comes amid claims of high-level support to protect Suhail in the case.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUHAIL HAIR CUTTING CASE, SUHAIL MINI COOPER CASE, SUHAIL HAIRSTYLE CONTROVERSY, SUHAIL CASE MALAYALAM NEWS, SUHAIL WITNESS ALLEGATIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA