
തിരുവനന്തപുരം: ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ഏർപ്പെടുത്തിയ ചേന്തി ശ്രീനാരായണ പുരസ്കാരം ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാനും എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റുമായ സി.വിഷ്ണുഭക്തന് ലഭിച്ചു. ശ്രീനാരായണ ഗുരുദേവ പ്രസ്ഥാനങ്ങളിലെ സജീവ പ്രവർത്തനവും പൊതു മണ്ഡലങ്ങളിലെ ശ്രദ്ധേയമായ ഇടപെടൽ,ജീവകാരുണ്യ പ്രവർത്തനം എന്നിവ പരിഗണിച്ചാണ് അവാർഡ്. 50,000 രൂപയും പ്രശസ്തി പത്രവും ഷീൽഡും അടങ്ങുന്ന പുരസ്കാരം ശ്രീനാരായണ ഗുരുദേവ ജയന്തി ദിനമായ 28ന് വൈകിട്ട് 6ന് ചേന്തിയിൽ നടക്കുന്ന സാംസ്കാരിക സമ്മളനത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നൽകുമെന്ന് ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം രക്ഷാധികാരി ചേന്തി അനിൽ,പ്രസിഡന്റ് ജേക്കബ്ബ് കെ.ഏബ്രഹാം,സെക്രട്ടറി ടി.ശശിധരൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |