വടകര: വിവാദമായ വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ റിമാൻഡിലായിരുന്ന ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കറിന് ജാമ്യം. ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. കഴിഞ്ഞ ജൂൺ 16 നാണ് ജിതിൻ ഭാസ്കറിനെ റിമാൻഡ് ചെയ്തത്. വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |